twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയും ഡബ്ലുസിസിയും തമ്മിലുള്ള പോര് കനക്കുമ്പോള്‍ മഞ്ജു വാര്യര്‍ എവിടെയെന്നറിയുമോ?

    |

    അമ്മയുടെ വാര്‍ഷിക യോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവുമായിരുന്നു കഴിഞ്ഞയാഴ്ച നടന്നത്. യുവതാരങ്ങളില്‍ പലരും ഈ യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. കൊച്ചിയിലുള്ളവര്‍ പോലും യോഗത്തിലേക്ക് എത്താതിരുന്നത് ഖേദകരമായ കാര്യമായിരുന്നുവെന്നും അടുത്ത യോഗങ്ങളില്‍ എല്ലാവരും പങ്കെടുക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ തുടങ്ങിയത്. ഇന്നസെന്റിന്റെ പിന്‍ഗാമിയായി ആരെത്തുമെന്നുള്ളതിന്റെ ഉത്തരവും ഈ യോഗത്തില്‍ നിന്ന് ലഭിച്ചിരുന്നു. മോഹന്‍ലാലും ഇടവേള ബാബുവും ശ്വേത മേനോനും ബാബുരാജുമുള്‍പ്പെടുന്ന ഭരണസമിതിയാണ് വരുന്ന മൂന്ന് വര്‍ഷം അമ്മയെ നയിക്കുന്നത്.


    നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റും ജയില്‍വാസവും നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് ദിലീപിനെ താരസംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. അംഗത്വവും റദ്ദാക്കിയിരുന്നു. താരങ്ങളെല്ലാം ഒരുമിച്ചെത്തിയ അമ്മമഴവില്ലിലും ജനപ്രിയ നായകനുണ്ടായിരുന്നില്ല. കേസിലെ വിധി വരുന്നതിന് മുന്‍പ് താരം സംഘടനയില്‍ തിരിച്ചെത്തിയത് പലര്‍ക്കും ഇഷ്ടമായിട്ടില്ല. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് ഭാവനയും ഗീതു മോഹന്‍ദാസും രമ്യ നമ്പീശനും റിമ കല്ലിങ്കലും സംഘടനയില്‍ നിന്നും രാജി വെച്ചത്. ഇനിയാരൊക്കെയാണ് രാജി വെക്കുന്നതെന്നുള്ള തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. അതിനിടയിലാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ നിലപാടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറുന്നത്.

    മഞ്ജു വാര്യരുടെ നിലപാട്

    മഞ്ജു വാര്യരുടെ നിലപാട്

    ഡബ്ലുസിസിയുടെ രൂപീകരണത്തിനിടയില്‍ മുന്‍നിരയിലുണ്ടായിരുന്ന മഞ്ജു വാര്യരുടെ തീരുമാനത്തെക്കുറിച്ചറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്. അമ്മയില്‍ ഇനി താരം തുടരുമോയെന്നറിയാനായി ഉറ്റുനോക്കുകയാണ് എല്ലാവരും. ഇതേക്കുറിച്ചുള്ള കൃത്യമായ പ്രതികരണം ഇതുവരെ വന്നിട്ടില്ല. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം സംഘടനയില്‍ തന്നെ തുടരും. സ്വീകരിക്കുന്ന സിനിമകളില്‍ മാത്രമല്ല മറ്റ് കാര്യങ്ങളിലും താരം നിലപാട് വ്യക്തമാക്കാറുണ്ട്.

    രാജി വെച്ചേക്കില്ലെന്ന് അടുത്ത വൃത്തങ്ങള്‍

    രാജി വെച്ചേക്കില്ലെന്ന് അടുത്ത വൃത്തങ്ങള്‍

    അമ്മയില്‍ നിന്നും മഞ്ജു വാര്യര്‍ രാജി വെക്കുന്നില്ലെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നാല് നടിമാര്‍ രാജി വെക്കുന്നതിന് മുന്‍പ് താരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് താരം സംഘടന വിടേണ്ടതില്ലെന്ന് തീരുമാനിച്ചതത്രേ.

    വിദേശത്ത് പോകുന്നതിന് മുന്‍പ്

    വിദേശത്ത് പോകുന്നതിന് മുന്‍പ്

    വിദേശത്തേക്ക് പോകുന്നതിന് മുന്‍പാണ് താരം സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസമാണ് താരം വിദേശത്തേക്ക് യാത്ര തിരിച്ചത്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ നടത്തിയ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവിന് വിപരീതമായി ഇത്തവണ പാട്ട് പാടുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.

    അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന തീരുമാനം

    അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന തീരുമാനം

    അമ്മയില്‍ നിന്നും അഭിനേത്രികള്‍ പിന്‍വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വെക്കേണ്ടെന്ന തീരുമാനമാണ് സംഘടന കൈക്കൊണ്ടിട്ടുള്ളതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിച്ച ഡബ്ലുസിസിയുടെ രൂപീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പലരും അന്ന് തന്നെ രംഗത്തുവന്നിരുന്നു. വനിതകള്‍ക്ക് മാത്രമായി സംഘടന രൂപീകരിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നുവെന്നാണ് അഭിനേത്രികളുള്‍പ്പടെ അഭിപ്രായപ്പെട്ടത്.

    അഭിനേത്രികള്‍ക്ക് കൈയ്യടി

    അഭിനേത്രികള്‍ക്ക് കൈയ്യടി

    അമ്മയില്‍ നിന്നും രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച താരങ്ങളുടെ നിലപാടിന് സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. നടിയ അപമാനിക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഇപ്പോഴത്തേതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ പലരും ഇത് നേരിട്ട് പറഞ്ഞൂടായിപരുന്നോയെന്ന് ചോദിച്ചിരുന്നു. യോഗത്തില്‍ നിന്നും വിട്ടുനിന്ന താരങ്ങളെ കുറ്റപ്പെടുത്തിയവര്‍ പോലും ഇപ്പോഴത്തെ തീരുമാനത്തില്‍ സന്തോഷിക്കുകയാണ്.

    English summary
    manju warrier wcc amma stand in controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X