»   » മഞ്ജുവിന് എന്ത് ടെന്‍ഷന്‍! മഞ്ജു വാര്യര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ തലപൊക്കുന്നു, അതിന് കാരണം ഇതാണ്!

മഞ്ജുവിന് എന്ത് ടെന്‍ഷന്‍! മഞ്ജു വാര്യര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ തലപൊക്കുന്നു, അതിന് കാരണം ഇതാണ്!

Posted By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് എല്ലാവരും കാത്തിരുന്നത് മുന്‍ ഭാര്യയും നടിയുമായിരുന്ന മഞ്ജു വാര്യരുടെ പ്രതികരണമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം ഒന്നും രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല മഞ്ജു ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി ദുബായിലേക്ക് പോയിരിക്കുകയാണ്.

മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

ഈ അമ്മ എപ്പോഴും കൂടെ ഉണ്ട്! മകള്‍ക്കായി മഞ്ജു വാര്യര്‍ കരുതിയിരുന്ന സ്‌നേഹം എന്താണെന്നറിയാമോ?

ദുബായില്‍ റാസല്‍ ഖൈമയിലും അജ്മാനിലുമാണ് ജ്വല്ലറിയുടെ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. മഞ്ജുവിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. അതിനിടെ ചിലര്‍ മഞ്ജുവിനെതിരെ വിമര്‍ശനവും ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്.

മഞ്ജു ദുബായില്‍

നടന്‍ പ്രഭുവിനൊപ്പമാണ് മഞ്ജു വാര്യര്‍ ദുബായില്‍ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പോയിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മഞ്ജുവിനെതിരെ വിമര്‍ശനം

ദുബായില്‍ പോയതിന് പിന്നാലെ മഞ്ജുവിനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ തലയുയര്‍ത്തി തുടങ്ങിയിരിക്കുകയാണ്. അതിന് പിന്നിലെ കാരണം ഇതാണ്.

ദിലീപിന്റെ അറസ്റ്റ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ മഞ്ജു ദുബായില്‍ പോയതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

വിമര്‍ശനങ്ങള്‍ ഇങ്ങനെ

മഞ്ജുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എനിക്ക് ഒട്ടും സന്തോഷം ഉണ്ടാകുമായിരുന്നില്ലെന്നും ദിലീപ് ആരുടെ കൂടെ ജീവിച്ചാലും സന്തോഷത്തോടെ ജീവിക്കണം എന്ന് മാത്രമെ ഞാന്‍ കരുതുകയുള്ളു എന്നും പറഞ്ഞ് ഹൈകോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ്‍ രംഗത്തെത്തിയിരുന്നു.

മഞ്ജുവിന്റെ പ്രതികരണം

ദിലീപ് അറസ്റ്റിലായതിന് ശേഷം മഞ്ജു വാര്യര്‍ ഇക്കാര്യത്തെ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ദുബായില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും ജ്വല്ലറി ഉദ്ഘാടനത്തെ കുറിച്ച് മാത്രമായിരുന്നു മഞ്ജു സംസാരിച്ചിരുന്നത്.

മകളുടെ സംരക്ഷണം

അതിനിടെ മകള്‍ മീനാക്ഷിയുടെ സംരക്ഷണത്തെ കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മകള്‍ക്ക് വേണ്ടി മഞ്ജു നിയമനടപടികള്‍ക്കൊരുങ്ങുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കേസില്‍ കാവ്യയും

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കേസില്‍ നടി കാവ്യ മാധവനും കുടുക്കിലായിരിക്കുകയാണ്. കാവ്യയെയും അമ്മയെയും പോലീസ് ചോദ്യം ചെയ്യുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Manju Warrier went to Dubai for Jewellery inaugration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X