»   » ചാക്കോച്ചനും ഭാവനയ്ക്കുമൊപ്പം മഞ്ജു വാര്യരും നാഫാ നൈറ്റില്‍, അമേരിക്കന്‍ യാത്ര റദ്ദാക്കിയിട്ടില്ല !

ചാക്കോച്ചനും ഭാവനയ്ക്കുമൊപ്പം മഞ്ജു വാര്യരും നാഫാ നൈറ്റില്‍, അമേരിക്കന്‍ യാത്ര റദ്ദാക്കിയിട്ടില്ല !

Posted By: Nihara
Subscribe to Filmibeat Malayalam

അമേരിക്കയില്‍ നടക്കുന്ന രണ്ടാമത് നാഫാ അവാര്‍ഡ് നൈറ്റില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കും. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഭാവന തുടങ്ങിയവര്‍ക്കൊപ്പം നോര്‍ത്ത് അമേരിക്കന്‍ ഫിലിം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മഞ്ജു വാര്യരും പോകുന്നുണ്ട്. തിരക്കിട്ട ഷൂട്ടിങ്ങ് ഷെഡ്യൂളായതിനാല്‍ താരം യാത്ര റദ്ദാക്കിയെന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ദിലീപിന്‍റെ അറസ്റ്റ് മാത്രമല്ല വേറെയും കാരണമുണ്ട് ,മഞ്ജു വാര്യര്‍ വിദേശ യാത്രകള്‍ റദ്ദാക്കുന്നു ???

അതിനിടയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ താരത്തോട് വിദേശ യാത്ര ക്യാന്‍ സല്‍ ചെയ്യാന്‍ നിര്‍ദേശിച്ചുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു കാര്യവും അന്വേഷണ സംഘം താരത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. മഞ്ജു വാര്യര്‍ അമേരിക്കന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അന്വേഷണ സംഘം യാത്ര വിലക്കിയിട്ടില്ല

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മഞ്ജു വാര്യരുടെ യാത്ര റദ്ദാക്കാന്‍ നിര്‍ദേശിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പരിപാടിയില്‍ താരം പങ്കെടുക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

താരങ്ങള്‍ക്കൊപ്പം നാഫാ അവാര്‍ഡ് നൈറ്റില്‍

രണ്ടാമത് നാഫാ നൈറ്റില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനോടൊപ്പം തന്നെ നടത്തുന്ന കലാപരിപാടികളിലും താരം സാന്നിധ്യം അറിയിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നേതൃത്വത്തില്‍

നിവിന്‍ പോളി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഭാവന, ആഷിക് അബു, ദിലീഷ് പോത്തന്‍, സൈബിന്‍ ഷാഹിര്‍, ആശാ ശരത് തുടങ്ങിയവര്‍ പങ്കെടുക്കുന്ന അവാര്‍ഡ് നിശയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്.

ആമിയുടെ രണ്ടാം ഷെഡ്യൂളിലേക്ക്

കമലാ സുരയ്യുടെ ജീവിതകഥ പറയുന്ന ചിത്രമായ ആമിയുടെ രണ്ടാം ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുകയാണ്. അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളിലായതിനാല്‍ താരം അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്.

പങ്കെടുക്കുന്ന കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ട്

ന്യൂയോര്‍ക്കില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കുന്ന കാര്യം സംഘാടകരെയും അറിയിച്ചിട്ടുണ്ടെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലാണ് ാമിയുടെ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുരോഗമിക്കുന്നത്.

കേസില്‍ സാക്ഷിയാക്കില്ല

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കിയേക്കുമെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സാക്ഷിപ്പട്ടികയില്‍ നടികള്‍ ആരും ഇല്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്.

മികച്ച നടിക്കുള്ള പുരസ്‌കാരം

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. കരിങ്കുന്നം സിക്‌സസ്, വേട്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ഈ പുരസ്‌കാരത്തിന് അര്‍ഹയായത്.

മറ്റു പുരസ്‌കാരങ്ങള്‍ നേടിയവര്‍

മികച്ച ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. കമ്മട്ടിപ്പാടത്തിലൂടെ രാജീവ് രവിക്ക് സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടനായി നിവിന്‍ പോളിയെ തിരഞ്ഞെടുത്തു. സഹനടി ആശാ ശരത്ത്, ജനപ്രിയ നായകന്‍ ബിജു മേനോന്‍, ഹാസ്യ താരം സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുടെ പ്രതികരണത്തിനായി കാത്തിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്നത് മഞ്ജു വാര്യരുടെ പ്രതികരണത്തെക്കുറിച്ച് അറിയാനായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് താരം പ്രതികരിച്ചില്ലെന്ന് മാത്രമല്ല ഏറ്റെടുത്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയും ചെയ്തു.

ഗൂഢാലോചനയെക്കുറിച്ച് ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത് മഞ്ജു വാര്യരായിരുന്നു. പിന്നീട് അന്വേഷണത്തിലും ഗൂഢാലോചനയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവന്നത്.നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി താരം കൂടെയുണ്ടായിരുന്നു.

English summary
Manju Wrrier will attend the NAFA award in America.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam