»   » മഞ്ജു വാര്യര്‍ തമിഴിലെത്തുമ്പോള്‍ ചിലരുടെ കഞ്ഞികുടി മുട്ടും, എന്താണ് കാരണമെന്നറിയാമോ?

മഞ്ജു വാര്യര്‍ തമിഴിലെത്തുമ്പോള്‍ ചിലരുടെ കഞ്ഞികുടി മുട്ടും, എന്താണ് കാരണമെന്നറിയാമോ?

By: Rohini
Subscribe to Filmibeat Malayalam

ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി നായികമാര്‍ക്ക് ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നു. തമിഴിലും മലയാളത്തിലുമൊക്കെ ഇപ്പോഴാണ് യഥാര്‍ത്ഥ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഉണ്ടാവുന്നത്. മലയാളത്തില്‍ നായികമാരുടെ പേരില്‍ സിനിമകള്‍ അറിയപ്പെടാന്‍ തുടങ്ങിയത് മഞ്ജു വാര്യരുടെ മടങ്ങിവരവിന് ശേഷമാണ്.

എല്ലാത്തിനും കാരണക്കാരിയായ മഞ്ജു യോഗത്തില്‍ പങ്കെടുക്കാത്തതിന് കാരണം, വ്യക്തിപരം ഒരു നാടകം ??

തമിഴില്‍ ഈ മാറ്റം കൊണ്ടു വന്നിരിയ്ക്കുന്നത് നയന്‍താരയും തൃഷയുമൊക്കെയാണ്. ഇനി പുരുഷ കേന്ദ്രീകൃതമായ സിനിമ അധികം ചെയ്യില്ല എന്ന് നയന്‍താര വ്യക്തമായി പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ വിജയയാത്രയുമായി മഞ്ജു തമിഴിലെത്തുമ്പോള്‍ നയന്‍, തൃഷ തുടങ്ങിയവര്‍ക്ക് തിരിച്ചടി കിട്ടുമെന്നാണ് തമിഴ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.

മുന്നിട്ടു വന്നത് നയന്‍താര

നയന്‍താരയാണ് തമിഴില്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തമിഴില്‍ സൂപ്പര്‍താരങ്ങളുടെ പേരില്‍ നിന്ന് മാറി, നായികമാരുടെ പേരില്‍ സിനിമ അറിയപ്പെടാന്‍ തുടങ്ങിയത് നന്‍താര മുന്നിട്ടിറങ്ങിയ ശേഷമാണ്.

പിന്തുടര്‍ന്നു വന്നവര്‍

സൂപ്പര്‍ ലേഡി പദവി അലങ്കരിച്ചുകൊണ്ട് നയന്‍താര മുന്നേറിയപ്പോള്‍, ആ വഴി പിന്തുടര്‍ന്ന് തൃഷയും എത്തി. പിന്നാലെ സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയും സ്ത്രീപക്ഷ ചിത്രങ്ങള്‍ നോക്കി. ഒന്ന് നില മെച്ചപ്പെട്ടതോടെ അനുഷ്‌ക ഷെട്ടിയും സ്ത്രീകള്‍ക്ക് കൃത്യമായ സ്ഥാനമുള്ള സിനിമകള്‍ മാത്രം തിരഞ്ഞെടുത്തു.

മഞ്ജു പോകുമ്പോള്‍

നയന്‍താര, തൃഷ, ജ്യോതിക തുടങ്ങയവരൊക്കെ സ്ത്രീപക്ഷ ചിത്രങ്ങള്‍ ചെയ്ത് തമിഴില്‍ മത്സരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഇവര്‍ക്കിടയിലേക്ക് ഇപ്പോള്‍ മഞ്ജു വാര്യര്‍ പോകുന്നത്. മഞ്ജു വാര്യരുടെ വരവ് തങ്ങള്‍ക്ക് വെല്ലുവിളിയാകുമോ എന്ന ഭയം ഇപ്പോള്‍ ഈ തമിഴ് നായികമാര്‍ക്കുണ്ടത്രെ.

മഞ്ജുവിന്റെ ചിത്രം

അറിവഴകന്‍ സംവിധാനം ചെയ്യുന്ന സ്ത്രീ പക്ഷ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴ് സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ നായകന്‍. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രമാണത്രെ മഞ്ജുവിന്.

ഏറെ പ്രയാസം

തമിഴില്‍ ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രം ഉണ്ടാവുക എന്നാല്‍ വളരെ പ്രയാസമാണ്. നയന്‍താര ഈ നിലയില്‍ തിരഞ്ഞെടുക്കാന്‍ വര്‍ഷങ്ങളായി പരിശ്രമിച്ചിരുന്നു. തൃഷയ്ക്കും എളുപ്പം കിട്ടിയതല്ല. ആ സമയത്താണ് ആദ്യ ചിത്രത്തിലൂടെ തന്നെ മഞ്ജു ഒറ്റയടിക്ക് സ്ത്രീപക്ഷ ചിത്രത്തിലെത്തുന്നത് എന്നത് ചെറിയ അസൂയയും ഈ നായികമാരിലുണ്ടാക്കുന്നുണ്ട്.

മഞ്ജു നോക്കുന്നത്

മലയാളത്തിലാണെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യുന്ന നടിയാണ് മഞ്ജു വാര്യര്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ മഞ്ജു പ്രചോദനം നല്‍കുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. തമിഴില്‍ ചുവടുറപ്പിയ്ക്കുന്നതോടെ ചില നായികമാരുടെ സ്ഥാനം തെറിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഉണ്ടല്ലോ നടിമാര്‍..

ഇങ്ങനെ മലയാളത്തില്‍ നിന്ന് പോയി തമിഴില്‍ ചില നായികമാരുടെ സ്ഥാനം തെറിപ്പിച്ച നായികമാര്‍ ധാരാളമുണ്ട്. സിമ്രന്‍, തൃഷ, സദ, തുടങ്ങിയവരുടെയൊക്കെ മാര്‍ക്കറ്റ് ഇടിഞ്ഞത് നയന്‍താര, അസിന്‍, മീര ജാസ്മിന്‍, ഭാവന തുടങ്ങിയവരെ പോലുള്ള നായികമാര്‍ തമിഴിലേക്ക് ചേക്കേറിയപ്പോഴാണ്. ഇപ്പോഴിതാ മഞ്ജുവും.

English summary
Manju Warrier will be a competitive for Nayanthara and Trisha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam