»   » സിനിമയ്ക്കപ്പുറം മറ്റൊരു പരീക്ഷണത്തിനായി മഞ്ജു വാര്യര്‍, സംസ്‌കൃതം പഠിക്കുന്നു, പരിശീലനം ഉടന്‍

സിനിമയ്ക്കപ്പുറം മറ്റൊരു പരീക്ഷണത്തിനായി മഞ്ജു വാര്യര്‍, സംസ്‌കൃതം പഠിക്കുന്നു, പരിശീലനം ഉടന്‍

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്ന മഞ്ജു വാര്യര്‍ തന്റെ ഏഴാമത്തെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ദീപു കരുണാകരന്റെ കരിങ്കുന്നം സിക്‌സസ്. എന്നാല്‍ സിനിമാ ജീവിതത്തിനൊപ്പം മറ്റൊരു പരീക്ഷണത്തിന് കൂടി ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. കാളിദാസന്റെ അഭിജ്ഞാന ശാകുന്ദളത്തെ ആസ്പദമാക്കി കാവാലം നാരയണ പണിക്കര്‍ ഒരുക്കുന്ന നാടകത്തില്‍ ശകുന്ദളയുടെ വേഷം അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു. അതേ, സിനിമയ്‌ക്കൊപ്പം നാടകത്തിലും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി.

സിനിമയ്ക്ക് പുറമേ പുതിയതായി മറ്റെന്തെങ്കിലും ചെയ്യണമെന്ന മഞ്ജുവിൻറെ ആഗ്രഹമായിരുന്നു നടിയെ തന്റെ നാടകത്തില്‍ എത്തിച്ചതെന്ന് കാവാലം പണിക്കര്‍ പറയുന്നു. മഞ്ജുവിന്റെ കരിയറിലെ ഒരു വെല്ലുവിളി കൂടിയായിരിക്കും നാടകത്തിലെ ഈ കഥാപാത്രമെന്നും കാവാലം പറഞ്ഞു. ഇപ്പോള്‍ മറ്റ് തിരക്കുകള്‍ക്കിടയിലും മഞ്ജു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംസ്‌കൃതം പഠിക്കാനുള്ള സമയവും കണ്ടെത്തുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

സിനിമയ്ക്കപ്പുറം മറ്റൊരു പരീക്ഷണത്തിനായി മഞ്ജു വാര്യര്‍

മറ്റ് തിരക്കുകള്‍ക്കിടയിലും മഞ്ജു ഇപ്പോള്‍ സംസ്‌കൃതം പഠിക്കാനുള്ള സമയം കണ്ടെത്തുന്നുണ്ട്.

സിനിമയ്ക്കപ്പുറം മറ്റൊരു പരീക്ഷണത്തിനായി മഞ്ജു വാര്യര്‍

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് എന്ന സ്‌പോട്‌സ് ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഉടന്‍ തന്നെ പരിശീലനത്തിനായി നാടക സംഘത്തിനൊപ്പം ചേരുമെന്നുമാണ് അറിയുന്നത്.

സിനിമയ്ക്കപ്പുറം മറ്റൊരു പരീക്ഷണത്തിനായി മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ എന്ന നടിക്ക് ഇനിയും പുതിയ സാധ്യകള്‍ കൂടി വരുന്ന കഥാപാത്രമാണ് ശാകുന്ദള. കാവാലം നാരയണം പണിക്കര്‍ പറയുന്നു.

സിനിമയ്ക്കപ്പുറം മറ്റൊരു പരീക്ഷണത്തിനായി മഞ്ജു വാര്യര്‍

കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളില്‍ കഥാപാത്രങ്ങളിലെ മഞ്ജുവിന്റെ ആത്മാര്‍ത്ഥ ചെറുതല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ തന്റേതായ പരിമിതികളെ ലംഘിക്കാനുള്ള അവസരം കൂടിയായിരിക്കും മഞ്ജുവിന്-കാവാലം

English summary
Manju Warrier will learn SansKrit to enact Shakuntala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam