»   »  മഞ്ജു വാര്യരെ മേക്കപ്പില്ലാതെ കണ്ടാല്‍ ഇതുപോലെയാണോ? സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന് താരം !!

മഞ്ജു വാര്യരെ മേക്കപ്പില്ലാതെ കണ്ടാല്‍ ഇതുപോലെയാണോ? സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന് താരം !!

By: Nihara
Subscribe to Filmibeat Malayalam

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയുടെ ഷൂട്ടിങ്ങ് പുരോഗമിച്ചു വരികയാണ്. ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. 15 കാരിയുടെ അമ്മയായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. തലസ്ഥാന നഗരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മേക്കപ്പില്ലാതെയാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കോളനി നിവാസിയായ സുജാത മകള്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്. ചിത്രത്തില്‍ കലക്ടറുടെ വേഷത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നുണ്ട്.

ദിലീപിനുള്ള മറുപടിയുമായി മഞ്ജു വാര്യര്‍, 'ഉദാഹരണം സുജാത' പുതിയ ചിത്രത്തിന്റെ വിഷയവും പേരും !

മേക്കപ്പില്ലാത്ത മഞ്ജു വാര്യരെ കണ്ടിട്ടുണ്ടോ

ഉദാഹരണം സുജാതയിലെ സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന അഭിപ്രായത്തിലായിരുന്നു താരം. എന്നാല്‍ കുറച്ച് ഡള്‍ മേക്കപ്പ് ആവശ്യമായി വരുമെന്ന സംവിധായകന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ചെറിയ രീതിയിലുള്ള മേക്കപ്പ് ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്തരമൊരു കാര്യത്തിന് താരം തയ്യാറാവുന്നത്. ഒറിജിനാലിറ്റിക്ക് വേണ്ടിയാണോ താരം ഇത്തരമൊരു തീരുമാനമെടുിത്തതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍.

മകളായി പുതുമുഖ താരമെത്തുന്നു

സുജാതയും മകളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മഞ്ജു വാര്യരുടെ മകളായി പുതുമുഖ താരം അനശ്വരയാണ് എത്തുന്നത്. നെടുമുടി വേണു, അലന്‍സിയര്‍, സുധി കോപ്പ, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

യഥാര്‍ത്ഥ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നു

യഥാര്‍ത്ഥ സംഭവങ്ങളുമായി ഏറെ ബന്ധമുള്ള ചില കാര്യങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തില്‍ കലക്ടറായി എത്തുന്ന മംമ്തയുടെ കഥാപാത്രത്തിലൂടെയാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്.

സ്ത്രീപ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ചിത്രം

മലയാളത്തിലെ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന കന്‍മദത്തിലെ ഭാനുവായി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മികച്ചൊരു സ്ത്രീ കഥാപാത്രം താരത്തെ തേടിയെത്തിയിരിക്കുകയാണ്.

മേക്കപ്പില്ലാതെ ഇതാദ്യമായി

മേക്കപ്പില്ലാതെ താരങ്ങള്‍ അപൂര്‍വ്വമായേ അഭിനയിക്കാന്‍ തയ്യാറാവൂ. ഈ ചിത്രത്തിന് വേണ്ടി മേക്കപ്പ് ഉപയോഗിക്കേണ്ടെന്ന തീരുമാനം എടുത്തത് താരം തന്നെയാണ്.

മേക്കപ്പ് മാനെ തല്ലിയ താരങ്ങള്‍

രൂപം നന്നായില്ലെങ്കിലും മേക്കപ്പിലൂടെ മാറ്റിയെടുക്കുന്ന മേക്കപ്പ് മാന്‍റെ കഴിവിനെക്കുറിച്ച് അത്യപൂര്‍വ്വമായേ സിനിമാക്കാര്‍ സംസാരിക്കാറുള്ളൂ. നന്നായാലും ചീത്തയായലും പഴി കേള്‍ക്കേണ്ടി വരുന്നത് ഈ വിഭാഗമാണ്.

കന്‍മദത്തിലെ ഭാനുവിനെ ഒാര്‍മ്മിപ്പിക്കുന്നു

കന്‍മദത്തിലെ ഭാനുവിനെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് മഞ്ജു വാര്യര്‍ ഉദാഹരണം സുജാതയില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നായി വിശേഷിക്കപ്പെടുന്ന ചിത്രം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

മഞ്ജു വാര്യരുടെ പുതിയ ചിച്രമായ ഉദാഹരണം സുജാത കാണാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്

കൈനിറയെ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍ തിരക്കിലാണ്. മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീമിന്‍റെ വില്ലന്‍, വി എ ശ്രീകുമാര്‍ മനോന്‍റെ ഒടിയന്‍, മഹാഭാരതം തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം വേഷമിടുന്നുണ്ട്.

English summary
Manju Warrier is playing the titular role of a widow with a 15 year old daughter in the film. The actress will be seen sans any makeup in the movie. She is playing the resident of a local colony who does odd jobs to raise her daughter. Manju Warrier’s performance will be the major highlight in the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam