മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ടോ? ശരിക്കും ഞെട്ടിച്ചു, കാണൂ!

മലയാളത്തിന്റെ സ്വന്തം നടനവിസ്മയം പത്മശ്രീ ഭരത് മോഹന്‍ലാലിന്റെ പിറന്നാളാണിന്ന്. ആരാധകരും സിനിമാപ്രവര്‍ത്തകരുമെല്ലാം താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ നീരാളിയുടെ ട്രെയിലറും ബ്ലോഗുമൊക്കെയായി അദ്ദേഹവും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്. ഹിറ്റുകളുടെ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷക പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്. ലണ്ടനില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങളും ദുല്‍ഖര്‍ സല്‍മാന്‍. സണ്ണി വെയ്ന്‍, ആന്റണി വര്‍ഗീസടക്കമുള്ള യുവതാരനിരയും അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.

അല്‍പ്പം വ്യത്യസ്തമായ ആശംസയുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. മോഹന്‍ലാലിന്റെ തന്നെ കരിയറിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ചേര്‍ത്ത് അണിയിച്ചൊരുക്കിയ മോഹന്‍ലാല്‍ എന്ന സിനിമ പുറത്തിറങ്ങിയത് അടുത്തിടെയായിരുന്നു. ചിത്രത്തെക്കുറിച്ച് തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹം ഈ വിശേഷങ്ങള്‍ തിരക്കിയിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ ചിത്രം. മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു വാര്യര്‍ എത്തിയത്.

Manju Warrier

പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസ നേരുന്നതിനോടൊപ്പം തന്നെ മോഹന്‍ലാല്‍ എന്ന സിനിമയുടെ 50ാം ദിന പോസ്റ്ററും മഞ്ജു വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ പുറത്തുവന്നത് കഴിഞ്ഞ വര്‍ഷം മെയ് 21നായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ്.

Manju 1

അവതാരം പിറന്ന ദിനത്തിൽ പുതുചരിത്രം രചിച്ച് 'മോഹൻലാൽ'.ഇതൊരു നിയോഗമാണ്. കാലവും,സിനിമയും,മലയാളവും ഞങ്ങൾക്കായി കരുതി വച്ച നിയോഗം. 'മോഹൻലാൽ' എന്ന താരം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനൊരു സിനിമയും ഉണ്ടാവുമായിരുന്നില്ല സത്യത്തിൽ 'മോഹൻലാൽ' എന്ന മലയാളിയുടെ വികാരത്തിനുള്ള സമർപ്പണം കൂടിയായിരുന്നു ഈ ചിത്രം.ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം തന്നെ ഈ പേരായിരുന്നു. മലയാളി ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഈ പേര് ഞങ്ങൾക്കായി തന്ന ആ താര ഇതിഹാസം തന്നെയാണ് എല്ലാ അർഥത്തിലും ഈ സിനിമയുടെ ആത്മാവും വിജയവും.

Mohanlal1

ഒരു നിമിത്തം എന്ന പോലെ സന്തോഷത്തിന്റെ പരകോടിയിൽ എത്തുന്നൊരു സുദിനം കൂടിയാണ് മെയ്‌ 21.ഇതിഹാസം പിറന്ന ഈ ദിനത്തിൽ തന്നെ അദ്ദേഹത്തിന്റെ പേരിൽ പിറന്ന ചിത്രത്തിന്റെ 50ആം ദിന പോസ്റ്റർ നിങ്ങളിലേക്ക് എത്തുകയാണ്.അവിചാരിതമായിരിക്കാം പക്ഷെ ഭാഗ്യമെന്നു പറയട്ടെ ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ പുറത്തു വന്നതും അദ്ദേഹത്തിന്റെ കഴിഞ്ഞ ജന്മദിനത്തിൽ തന്നെയായിരുന്നു.മലയാളിയുടെ സുവർണ്ണ താരം നമ്മുടെ ലാലേട്ടന്റെ ജന്മദിനത്തിൽ തന്നെ ഞങ്ങളുടെ വലിയ വിജയം ആഘോഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.

Mohanlal 1

കാലവും ചരിത്രവും ഭേദിച്ച് ആരാധനയുടെ പുത്തൻ വികാരങ്ങൾ രചിക്കുന്ന താരചക്രവർത്തിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് 'മോഹൻലാൽ' 50ആം ദിന പോസ്റ്റർ നിങ്ങൾക്കായി സമർപ്പിക്കുന്നു."നന്ദി ലാലേട്ടാ...ഞങ്ങൾ ഉൾപ്പെടുന്നൊരു തലമുറയുടെ വികാരമായി പിറന്നതിന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X