മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ മഞ്ജുവിന് മോഹം

By Lakshmi

മലയാളത്തിലെ സംവിധായകരിലും നടന്മാരിലും മഞ്ജു വാര്യര്‍ക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കാത്തവര്‍ വളരെ ചുരുക്കമാണ്. മഞ്ജുവിന്റെ കരിയറിന്റെ ആദ്യ ഘട്ടത്തില്‍ ഇതിന് അവസരം ലഭിക്കാത്തവര്‍ ഇപ്പോള്‍ താരത്തിന്റെ രണ്ടാം വരവില്‍ അതിന് അവസരം ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ്.

മഞ്ജുവിന്റെ കാര്യവും അങ്ങനെതന്നെയാണ്. മലയാളത്തിലെ പ്രമുഖര്‍ക്കൊപ്പമെല്ലാം ജോലിചെയ്യാന്‍ മഞ്ജുവും ആഗ്രഹിക്കുന്നുണ്ട്. മുമ്പ് മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ അവസരം ലഭിച്ച മഞ്ജുവിന് മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിലുള്ള നിരാശ മഞ്ജുവും മമ്മൂട്ടിയും മുമ്പ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Manju wishes to do a film with Mammootty


ഇപ്പോള്‍ രണ്ടാം വരവിലും മഞ്ജു ഇതേ ആഗ്രഹത്തെക്കുറിച്ച് പറയുകയാണ്. ഏതൊരു നടിയും മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിയ്ക്കും, അദ്ദേഹം അത്രയും മഹാനായ നടനാണ്. ഞാനും അതാഗ്രഹിക്കുന്നു. ഭാവിയില്‍ അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാന്‍- മഞ്ജു പറയുന്നു.

ഫേസ്ബുക്കിലൂടെ ആരാധകരുമായി നടത്തിയ ലൈവ് ചാറ്റിലാണ് മഞ്ജു തന്റെ ആഗ്രഹം വ്യക്തമാക്കിയത്. ഏതാണ്ട ഒരു മണിക്കൂറോളമാണ് മഞ്ജു ആരാധകരുമായി സംവദിച്ചത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം താരം ക്ഷമയോടെ മറുപടി നല്‍കി.

മുമ്പ് മഞ്ജു തിരിച്ചുവരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയ കാലത്ത് മമ്മൂട്ടി മഞ്ജുവിനെ തന്റെ ചിത്രങ്ങളിലേയ്‌ക്കൊന്നും കരാര്‍ ചെയ്യരുതെന്ന് സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ദിലീപിന്റെ ഇഷ്ടത്തിനെതിരായ മഞ്ജു സിനിമയിലേയ്‌ക്കെത്തുന്നതിനോട് മമ്മൂട്ടിയ്ക്ക് എതിര്‍പ്പുള്ളതിനാലാണ് ഇതെന്നാണ് കേട്ടിരുന്നത്. ഇനിയിപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് മഞ്ജു മോഹം പറഞ്ഞ സ്ഥിതിയ്ക്ക് സൂപ്പര്‍താരം അതിന് അനുകൂലമായി ഒരു തീരുമാനമെടുക്കുമോയെന്നറിയാന്‍ കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X