അമലയെ തട്ടി, മോഹന്‍ലാലിന് മഞ്ജു നായിക
മഞ്ജുവിന്റെ തിരിച്ചുവരവ് തന്നെ മോഹന്‍ലാലിനൊപ്പമായിരിക്കുമെന്നായിരുന്ന വാര്‍ത്തകള്‍. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡ് മുടങ്ങിയപ്പോള്‍ മഞ്ജു ഹൗ ഓള്‍ഡ് ആര്‍ യു വിലൂടെ തിരിച്ചുവരവ് നടത്തി. അത് ക്ലിക്കായി. ഇപ്പോഴും നിറഞ്ഞ സദസില്‍ തകര്‍ത്തോടുകയാണ് ഹൗ ഓള്‍ ഡ് ആര്‍ യു. തിരിച്ചുവരവില്‍ വളരെ സൂക്ഷിച്ചു മാത്രമേ മഞ്ജു ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നുള്ളൂ.
രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡിലൂടെ നടക്കാതെ പോയത് ഇനി സംഭവിക്കുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്നു. കന്മദം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രക്ഷകരില്‍ ഒരുമിച്ചെത്തിയ ലാലും മഞ്ജുവും ജോഷി സംവിധാനം ചെയ്യുന്ന 'ലൈല ഓ ലൈല' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ജോഡി ചേരുന്നത്. അമല പോളിനെയായിരുന്നു ഈ ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത്.

ബോളിവുഡിലെ മലയാളി എഴുത്തുകാരനായ സുരേഷ് നായരാണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതുന്നത്. ഫൈന്‍ കര്‍ട്ട് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹിന്ദി സംഗീതജ്ഞന്‍ അമിത് മിശ്രയാണ്. തമിഴ് നടന്‍ സത്യരാജും ലൈല ഓ ലൈലയില്‍ വേഷമിടുന്നുണ്ട്. ലൈല ഓ ലൈല മാറ്റിവച്ചിട്ടാണ് ജോഷി ദിലീപിനെ നായകനാക്കി അവതാരം എന്ന ചിത്രം ഒരുക്കാന്‍ പോയത്.
അതേ സമയം ലൈ ഓ ലൈലയ്ക്ക മുമ്പ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലും നായിക മഞ്ജുവാര്യരായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആശിര്‍വാദ് ഫിലീംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സ്‌നേഹവീട് എന്ന ചിത്രത്തിന് വേണ്ടിയാണ് ഒടുവില്‍ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ചത്.


Click it and Unblock the Notifications