മോഹന്‍ലാലിന്റെ ലോഹത്തില്‍ മഞ്ജു വാര്യരുണ്ട്?
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ തിരിച്ചുവരവെന്നതായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍ കൊണ്ട് രഞ്ജിത്ത് ചിത്രം ഉപേക്ഷിക്കുകയും, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചെത്തുകയും ചെയ്തു.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കും എന്നായിരുന്നു പിന്നെ കേട്ടത്. അതും നടന്നില്ല. പക്ഷെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും മഞ്ജുവും 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചു. ചിത്രം റിലീസായി, മികച്ച അഭിപ്രായങ്ങളും വന്നു തുടങ്ങി.

അതിനിടില്‍ രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലോഹത്തില്‍ മഞ്ജു അഭിനയിക്കുന്നു എന്ന് വാര്‍ത്ത വന്നെങ്കിലും പിന്നീട് കേട്ടു മഞ്ജുവിനെ തട്ടി, ആന്‍ഡ്രിയയെ ചിത്രത്തിലെ നായികാക്കിയെന്ന്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്, ലോഹത്തില്‍ മഞ്ജു വാര്യരുണ്ട്!
കോഴിക്കോട് ചിത്രീകരണം പൂരോഗമിയ്ക്കുന്ന ലോഹം എന്ന മോഹന്‍ലാല്‍- രഞ്ജിത്ത് ചിത്രത്തില്‍ ഒരു അതിഥി താരമായിട്ടാണത്രെ മഞ്ജു വാര്യര്‍ എത്തുന്നത്. ആന്‍ഡ്രിയ തന്നെയാണ് മോഹന്‍ലാലിന്റെ നായിക.


Click it and Unblock the Notifications











