കണ്ണെഴുതി പൊട്ടുംതൊട്ടും സിനിമ ചെയ്യാൻ കാരണം അവരാണ്! ഓർമ പങ്കുവെച്ച് മഞ്ജു വാര്യർ...
ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ വെളളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് മഞ്ജുവാര്യർ. ഇന്നും മഞ്ജുവിന്റ പഴയ ചിത്രങ്ങ സിനിമ കോളങ്ങളിലും മറ്റും ചർച്ച വിഷയമാകാറുണ്ട്. നടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കണ്ണെഴുതി പൊട്ടുംതൊട്ട്. ചിത്രത്തിലെ ഭഭ്ര എന്ന കഥാപാത്രത്തിന് ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയിരുന്നു.

തിലകൻ, ബിജു മേനോൻ എന്നിങ്ങനെ മുൻനിര താരങ്ങളോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ മഞ്ജുവിന് ആയിരുന്നു. ഇപ്പോഴിത ചിത്രത്തിലേയ്ക്കുള്ള താരത്തിന്റെ വരവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചിത്രം ഏറ്റെടുക്കാനുള്ള കാരണം അമ്മയും അച്ഛനും ആയിരുന്നു. ഒരു സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകൻ ടി.കെ. രാജീവ് കുമാർ നിർമ്മാതാക്കളായ മണിയൻപിള്ള രാജു, സുരേഷ് കുമാർ എന്നിവരാണ് സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്ന സമയം മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത്. കേട്ടുകൊണ്ടിരിക്കുമ്പോൾ മഞ്ജു അച്ഛനമ്മമാരുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അവർ വളരെ സന്തോഷത്തിലായിരുന്നു. സിനിമ ചെയ്യാൻ മഞ്ജുവിന് അത്യന്തം താത്‌പര്യം തോന്നി. അന്ന് മഞ്ജുവിന്റെ മനസ്സിൽ ലൊക്കേഷന്റെ ഭംഗിയും ഷൂട്ടിംഗ് രസങ്ങളും മാത്രമേ ചിന്ത പോയുള്ളൂ എന്നും മഞ്ജു കൂട്ടിച്ചേർത്തു


Click it and Unblock the Notifications