'ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു'! ലാലേട്ടന് ആശംസകളുമായി മഞ്ജു വാര്യര്‍! പോസ്റ്റ് വൈറല്‍!
Recommended Video
ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ 150 കോടിയും കടന്നാണ് മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫറിന് ശേഷമുളള മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. സൂപ്പര്‍താരത്തിന്റെതായി വമ്പന്‍ ചിത്രങ്ങളാണ് മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ ഈ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അതേസമയം നിരവധി സിനിമകളുടെ തിരക്കുകള്‍ക്കിടെയാണ് മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ സുപ്രധാനമായൊരു വിവരം ആരാധകരുമായി പങ്കുവെച്ചിരുന്നത്. നാല് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തില്‍ ആദ്യമായി സംവിധായക കുപ്പായമണിയാന്‍ പോവുകയാണെന്ന വിവരമായിരുന്നു ലാലേട്ടന്‍ പങ്കുവെച്ചിരുന്നത്. സൂപ്പര്‍താരത്തിന്റെ പ്രഖ്യാപനം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. നിരവധി പേരാണ് ലാലേട്ടന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.

മോഹന്‍ലാലിന് ആശംസകളുമായി മഞ്ജു
മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മലയാളത്തില്‍ ലാലേട്ടന്റെ നായികയായി നിരവധി സിനിമകളില്‍ തുടര്‍ച്ചയായിട്ടാണ് മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ വലിയ വിജയമാണ് തിയ്യേറ്ററുകളില്‍ നിന്ന് നേടിയിരുന്നത്. മോഹന്‍ലാലിന്റൈ പ്രഖ്യാപനം സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷമാക്കുന്നതിനിടെയായിരുന്നു മഞ്ജു വാര്യരും എത്തിയിരുന്നത്. ലാലേട്ടന്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ബ്ലോഗ് പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഫേസ്ബുക്കില്‍ എത്തിയിരുന്നത്.

ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു
സംവിധായ കുപ്പായമണിയാന്‍ പോവുന്ന ലാലേട്ടന് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള മഞ്ജു വാര്യരുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഒടുവില്‍ ആ വിസമയവും സംഭവിക്കുന്നു എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടായിരുന്നു മഞ്ജു എത്തിയിരുന്നത്. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാവുന്നു. കാലത്തിന്റെ കൈനീട്ടം,ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്, ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍. മോഹന്‍ലാലിനെക്കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മഞ്ജുവിന്റെ പോസ്റ്റ്
മഞ്ജുവിന്റെ പോസ്റ്റ്

മഞ്ജു വാര്യര്‍ക്കു പുറമെ
മഞ്ജു വാര്യര്‍ക്കു പുറമെ നിരവധി പേര്‍ സൂപ്പര്‍താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ലാലേട്ടന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് സുകുമാരന്‍ എത്തിയതും ശ്രദ്ധേയമായിരുന്നു. തനിക്ക് ഈ വിവരം മുന്നേ അറിയാമെന്നും ലാലേട്ടന്റെ ആദ്യ സംവിധാന സംരഭത്തിനായി കാത്തിരിക്കുന്നുവെന്നാണ് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. കൂടാതെ മോഹന്‍ലാല്‍ സംവിധായകാനാവുമെന്ന സൂചനകള്‍ മുന്‍പേ തന്നെ ലഭിച്ചിരുന്നുവെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരുന്നു.

പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ
ലൂസിഫറിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വി തന്നെ മുന്‍പെ പറഞ്ഞൊരു കാര്യമായിരുന്നു ആരാധകര്‍ ഓര്‍ത്തെടുത്തത്. ലാലേട്ടന്‍ ഒരു അസാധ്യ ഫിലിം മേക്കര്‍കൂടിയാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നത്. വേണേല്‍ ഇപ്പറഞ്ഞത് റെക്കോര്‍ഡ് ചെയ്തു വെച്ചോളൂ എന്നും അന്ന് പൃഥ്വി അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞിരുന്നു. അന്ന് പൃഥ്വി പറഞ്ഞ കാര്യങ്ങള്‍ ചിരിയോടെയാണ് ലാലേട്ടന്‍ കാത്തിരുന്നത്. ഇപ്പോള്‍ എല്ലാവിധ ആകാംക്ഷകള്‍ക്കുമൊടുവില്‍ അദ്ദേഹം തന്നെ സംവിധായകനാവാന്‍ പോവുകയാണെന്ന വിവരം പങ്കുവെച്ചിരിക്കുന്നു,

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ്
മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരഭത്തിന് ബറോസ് എന്നാണ് പേരിട്ടിരിക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് തന്റെ ആദ്യ സംവിധാന സംരഭം അണിയിച്ചൊരുക്കുന്നതെന്ന് താരം ബ്ലോഗിലൂടെ തുറന്നുപറഞ്ഞിരുന്നു. ത്രീഡി ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഒരുക്കുക. മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ നവോദയ എഴുതിയ കഥയുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. വലിയ തയ്യാറെടുപ്പുകള്‍ വേണ്ടി വരുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്.


Click it and Unblock the Notifications