നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു
നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ (70) നിര്യാതനായി. ഏറെ നാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ ആലപ്പാട് പുള്ളിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു അദ്ദേഹം.

ഗിരിജ വാര്യരാണ് ഭാര്യ. നടന് മധു വാര്യര്‍ മകനാണ്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ദീര്‍ഘകാലം മാധവ വാര്യര്‍ പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications