»   » തിരിച്ചുവരവില്‍ മഞ്ജുവിന്റെ നായകന്മാര്‍

തിരിച്ചുവരവില്‍ മഞ്ജുവിന്റെ നായകന്മാര്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ന് നായികാവസന്തത്തിന്റെ കാലത്തിലാണ് മലയാളസിനിമ. ഓരോ മാസത്തിലുമിറങ്ങുന്ന മിക്ക ചിത്രങ്ങളിലും പുതുമുഖ നടിമാര്‍ രംഗത്തെത്തുകയാണ്. അതുകൊണ്ടുതന്നെ വലിയ മത്സരവും നിലനില്‍ക്കുന്നുണ്ട്. മുമ്പത്തെപ്പോലെ ഒന്നോ രണ്ടോ നായികമാര്‍ക്ക് ചുറ്റും സംവിധായരും നിര്‍മ്മാതാക്കളും ചുറ്റുന്ന കഥയേയല്ല ഇന്നു മലയാളത്തില്‍. പുത്തന്‍ നായികമാര്‍ക്കൊപ്പം മുന്‍കാലതാരങ്ങളുടെ തിരിച്ചുവരവിനും മുമ്പില്ലാത്തവിധം ചലച്ചിത്രലോകം സാക്ഷിയാവുകയാണ്. അമ്മ റോളിലും നായിക റോളുകളിലുമെല്ലാമായി വിടപറഞ്ഞുപോയ താരങ്ങള്‍ തിരിച്ചെത്തുകയാണ്.

നായികമാരുടെ ഈ ബഹളത്തിനിടയിലും മഞ്ജു വാര്യര്‍ വമ്പന്‍ താരമായി നില്‍ക്കുകയാണ്. മഞ്ജു തന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കാന്‍ സിനിമാക്കാര്‍ കാത്തിരുന്നുവെന്നാണ് താരത്തോട് കഥപറയാനും കരാറുണ്ടാക്കാനുമായി വന്നവരുടെ എണ്ണം കേട്ടാല്‍ തോന്നുക. ഒടുവില്‍ മഞ്ജു തിരിച്ചുവരവ് പ്രഖ്യാപിയ്ക്കുകയും നാല് ചിത്രങ്ങള്‍ക്കുവേണ്ടി കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്.

മുമ്പും മഞ്ജു വളരെ ശ്രദ്ധിച്ചാണ് ഓരോ ചിത്രങ്ങളും തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ഓര്‍മ്മയില്‍ തങ്ങിനില്ക്കാത്ത കഥാപാത്രങ്ങളൊന്നും മഞ്ജുവിന്റേതായിട്ടില്ല. ഓരോ ചിത്രത്തിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് കിട്ടിയത്. മികച്ച നായകനടന്മാര്‍, മികച്ച സംവിധായകര്‍, ബാനര്‍ ഇവയെല്ലാം മഞ്ജുവെന്ന താരത്തിന് വളരാനുള്ള വലിയ കാന്‍വാസാണ് നല്‍കിയത്. ഇപ്പോഴും അതേ തിരിച്ചുവരവിലും ആരും കൊതിയ്ക്കുന്ന തരത്തിലുള്ള അവസരങ്ങളാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നത്.

തിരിച്ചുവരവില്‍ മഞ്ജുവിന്റെ നായകന്മാര്‍

കന്മദം, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങള്‍ കണ്ടവരെല്ലാം അന്ന് മഞ്ജു-ലാല്‍ കെമിസ്ട്രിയുടെ മാജിക് അനുഭവിച്ചറിഞ്ഞവരാണ്. ലാലിനൊപ്പം നിന്ന് അഭിനയിച്ച് മത്സരിക്കുന്ന മഞ്ജുവിനെ തെല്ലൊരു അത്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്. ഇതാ തിരിച്ചുവരവിലും ഭാവാഭിനയ ചക്രവര്‍ത്തിയ്‌ക്കൊപ്പമാണ് മഞ്ജു ആദ്യം അഭിനയിക്കാന്‍ കരാറായത്. മാന്‍ ഫ്രൈഡേയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ലാലിന്റെ നായികയായിട്ടാണ് തിരിച്ചുവരവിലെ ആദ്യ ചിത്രത്തിന് മഞ്ജു അഡ്വാന്‍സ് വാങ്ങിയത്.

തിരിച്ചുവരവില്‍ മഞ്ജുവിന്റെ നായകന്മാര്‍

അഭിനയത്തിന്റെ ആദ്യഘട്ടത്തില്‍ മഞ്ജു വാര്യര്‍ക്കും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ തിരിച്ചുവരവില്‍ ആ കുറവ് തീരുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ചാക്കോച്ചനും മഞ്ജുവും അഭിനയിക്കുന്നത്.

തിരിച്ചുവരവില്‍ മഞ്ജുവിന്റെ നായകന്മാര്‍

യുവനിരയിലെ സൂപ്പര്‍താരമെന്നാണ് പൃഥ്വിയെ ഇന്ന് ചലച്ചിത്രലോകം വിശേഷിപ്പിക്കുന്നത്. അടുപ്പിച്ചടുപ്പിച്ച് പൃഥ്വിച്ചിത്രങ്ങളെല്ലാം ഹിറ്റാവുന്നകാഴ്ചയാണ് നമ്മള്‍ കാണുന്നത്. ന്യൂജനറേഷന്‍ സൂപ്പര്‍താരത്തിനൊപ്പവും മഞ്ജു അഭിനയിക്കാന്‍ പോവുകയാണ്. മുമ്പ് പല അഭിമുഖങ്ങളിലും മഞ്ജുവാര്യര്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ടെങ്കില്‍ തനിയ്ക്ക് ഒന്നിച്ചഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അങ്ങനെ പൃഥ്വിയുടെ മോഹവും സഫലമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് മുംബൈ പൊലീസ് ടീം ഒന്നിയ്ക്കുന്ന ചിത്രത്തിലും മഞ്ജു തന്നെയാണ് നായികയെന്ന് റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചത്.

തിരിച്ചുവരവില്‍ മഞ്ജുവിന്റെ നായകന്മാര്‍

ജയരാജ് ഒരുക്കിയ കളിയാട്ടം, ജയറാമും സുരേഷ് ഗോപിയും നായകന്മാരായി എത്തിയ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയും മഞ്ജുവും നായികാനായകന്മാരായി. ഇപ്പോള്‍ മഞ്ജുവിന്റെ നാലാം ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകനായി എത്തുന്നത്. സലിം അഹമ്മദിന്റെ പുതിയ ചിത്രത്തിലാണ് ഇവര്‍ വീണ്ടുമൊന്നിയ്ക്കുന്നത്.

തിരിച്ചുവരവില്‍ മഞ്ജുവിന്റെ നായകന്മാര്‍

രണ്ടാം വരവിലെങ്കിലും മഞ്ജു-മമ്മൂട്ടി ജോഡിയെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. മുമ്പ് എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച മഞ്ജുവിന് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. പിന്നീട് മഞ്ജു അഭിനയം നിര്‍ത്തിയപ്പോള്‍ മഞ്ജുവിനൊപ്പം അഭിനയിക്കാനുള്ള അവസരം തനിയ്ക്കും നഷ്ടപ്പെട്ടുവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. രണ്ടാം വരവിലെങ്കിലും ഇവരൊന്നിയ്ക്കുന്നൊരു ചിത്രം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Manju Warrier is pairing with two superstars and newgeneration actors in her second turn. She is signed for 4 film which will feature Mohanlal, Suresh Gopi, Kunjacko Boban and Prithviraj as heros

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam