twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വതിക്ക് പിറന്നാള്‍ ആശംസകളുമായി സിനിമാ ലോകം! വൈറലായി മഞ്ജു വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്!

    By Midhun Raj
    |

    നടി പാര്‍വതിയുടെ പിറന്നാള്‍ ദിനം ആശംസകളറിയിച്ച് മഞ്ജുവാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പാര്‍വതിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യര്‍ എത്തിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് പാര്‍വതി. അടുത്തിടെയായിരുന്നു നടി സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയിരുന്നത്.

    സൂര്യ 38ല്‍ നടിപ്പിന്‍ നായകന്റെ നായികയായി അപര്‍ണ ബാലമുരളി! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്സൂര്യ 38ല്‍ നടിപ്പിന്‍ നായകന്റെ നായികയായി അപര്‍ണ ബാലമുരളി! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

    മലയാളത്തില്‍ ഉയരെ, സിദ്ധാര്‍ത്ഥ് ശിവയുടെ പുതിയ ചിത്രം തുടങ്ങിയവയാണ് പാര്‍വതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഹാപ്പി ബെര്‍ത്ത് ഡേ പാറു എന്നു കുറിച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യര്‍ എത്തിയിരുന്നത്. പിന്നാലെ സംവിധായകന്‍ ആഷിഖ് അബു, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും എത്തി.

    parvathy-manju warrier

    മഞ്ജു വാര്യരും പൂര്‍ണിമയും പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഉയരെ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. സിനിമയുടെ പോസ്റ്ററുകളും ഗാനവും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഉയരെയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്.

    View this post on Instagram

    Happy birthday Paruuu ❤️ @par_vathy

    A post shared by Manju Warrier (@manju.warrier) on

    ദബാംഗ് 3യില്‍ സണ്ണി ലിയോണ്‍ വേണ്ടെന്ന് സല്‍മാന്‍ ഖാന്‍! കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം! കാണൂദബാംഗ് 3യില്‍ സണ്ണി ലിയോണ്‍ വേണ്ടെന്ന് സല്‍മാന്‍ ഖാന്‍! കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം! കാണൂ

    പെണ്‍കുട്ടികളുടെ രക്ഷകനായ വിക്കി! സൗബിന്‍റെ യമണ്ടന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍പെണ്‍കുട്ടികളുടെ രക്ഷകനായ വിക്കി! സൗബിന്‍റെ യമണ്ടന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍

    English summary
    manju warriers instagram post about parvathy's birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X