»   » ദിലീപിനുള്ള മറുപടിയുമായി മഞ്ജു വാര്യര്‍, 'ഉദാഹരണം സുജാത' പുതിയ ചിത്രത്തിന്റെ വിഷയവും പേരും !!

ദിലീപിനുള്ള മറുപടിയുമായി മഞ്ജു വാര്യര്‍, 'ഉദാഹരണം സുജാത' പുതിയ ചിത്രത്തിന്റെ വിഷയവും പേരും !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് തിരിച്ചു വരവില്‍ താരത്തെ തേടിയെത്തുന്നത്. മോഹന്‍ലാല്‍ ചിത്രമായ വില്ലനിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ രണ്ടാം ഘട്ട ഷൂട്ടിങ്ങ് ഉടന്‍ തുടങ്ങും. മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രമാണ് ആമി.

മലയാള സിനിമയിലെ വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമ കളക്ടവിന്റെ കാര്യങ്ങളുടെ നേതൃനിരയില്‍ മുന്നില്‍ത്തന്നെ മഞ്ജു വാര്യരുണ്ട്. ഇതിനിടയില്‍ ചെങ്കല്‍ച്ചൂളയിലെ ഷൂട്ടിനിടയില്‍ താരത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ അത്തരത്തിലുള്ള കാര്യങ്ങള്‍ നടന്നിട്ടില്ലെന്നും പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും മഞ്ജു വാര്യര്‍ തന്നെ അറിയിക്കുകയായിരുന്നു.

സ്ത്രീപ്രാതിനിധ്യമുള്ള സിനിമ

മലയാളത്തിലെ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന കന്‍മദത്തിലെ ഭാനുവായി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മികച്ചൊരു സ്ത്രീ കഥാപാത്രം താരത്തെ തേടിയെത്തിയിരിക്കുകയാണ്.

വിധവയായി മഞ്ജു വാര്യര്‍

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ വിധവയും 15 കാരിയുടെ അമ്മയായും വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തലസ്ഥാന നഗരിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പേര് പുറത്തു വിട്ടു

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലസ്ഥന നഗരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയിലാണ് സിനിമയുടെ പേര് പുറത്തു വിട്ടിട്ടുള്ളത്. ഉദാഹരണം സുജാത യെന്നാണ് പേരിട്ടിട്ടുള്ളത്.

കലക്ടറായി മംമ്ത മോഹന്‍ദാസ്

തോപ്പില്‍ ജോപ്പനു ശേഷം മംമ്ത മോഹന്‍ദാസ് വേഷമിടുന്ന ചിത്രം കൂടിയാണിത്. ജില്ലാ കലക്ടറായാണ് മംമ്ത ഈ ചിത്രത്തിലെത്തുന്നത്. ഇതാദ്യമായാണ് മഞ്ജു വാര്യരോടൊപ്പം മംമ്ത അഭിനയിക്കുന്നത്.

15 കാരിയായ മകളെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന അമ്മ

15 കാരിയായ മകളെ വളര്‍ത്താനായി വളരെയധിം കഷ്ടപ്പാട് അനുഭവിക്കുന്ന സുജാതയായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചെങ്കല്‍ച്ചൂളയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.

English summary
Manju Warrier’s next titled as Udhaharanam Sujatha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam