»   » മോഹന്‍ലാലിനെ കാണാനെത്തിയ 'മോഹന്‍ലാല്‍' നായകന്‍, ചിത്രം കാണൂ !!

മോഹന്‍ലാലിനെ കാണാനെത്തിയ 'മോഹന്‍ലാല്‍' നായകന്‍, ചിത്രം കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ കാണാന്‍ നായകനെത്തി. മോഹന്‍ലാല്‍ സിനിമയിലെ നായകനായ ഇന്ദ്രജിത്ത് വില്ലന്റെ ലൊക്കേഷനിലെത്തി. വിശാലിനും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഇന്ദ്രജിത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമായ മോഹന്‍ലാലില്‍ നായക വേഷത്തിലെത്തുന്നത് ഇന്ദ്രജിത്താണ്. സേതുമാധവനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയായി മഞ്ജു വാര്യര്‍ ചിത്രത്തിലെ നായികയായി എത്തുന്നു. മോഹന്‍ലാലിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ദിവസമാണ് മീനുക്കുട്ടിയുടെ ജനനം. അതുകൊണ്ടു തന്നെ മീനുക്കുട്ടിയുടെ ആരാധന മോഹന്‍ലാലിനോടായി.

Villian location

സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെയുള്ള മോഹന്‍ലാല്‍ സിനിമകളുടെ കാലയളവില്‍ മിനിക്കുട്ടിയുടെ സേതുമാധവന്റെയും ജീവിതത്തിലുണ്ടാകുന്ന സന്ദര്‍ഭങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണ്. പുലിമുരുകന് പിന്നാലെ ഷാജി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുമാണ് മോഹന്‍ലാല്‍. സാജിദ് യാഹിയയാണ് സംവിധായകന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടോ എന്ന കാര്യം സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുറത്തുവിട്ടിട്ടില്ല.

English summary
Indrajith is in Villian location.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam