»   » മോഹന്‍ലാലായി മഞ്ജു!!! ആഘോഷമാക്കി സോഷ്യല്‍ മീഡിയ!!! ചിത്രം വൈറലാകുന്നു!!!

മോഹന്‍ലാലായി മഞ്ജു!!! ആഘോഷമാക്കി സോഷ്യല്‍ മീഡിയ!!! ചിത്രം വൈറലാകുന്നു!!!

Posted By: Karthi
Subscribe to Filmibeat Malayalam

താരങ്ങളെ അനുകരിക്കുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഈ അടുത്തകാലത്ത് സിനിമയില്‍ അനുകരിക്കപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഇപ്പോഴിത് മോഹന്‍ലാലിനെ അനുകരിക്കുന്ന മഞ്ജുവാര്യരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാലിന്റെ വലത്തേ തോള്‍ ചെരിഞ്ഞുള്ള നടത്തത്തെ മഞ്ജുവാര്യര്‍ ആനുകരിച്ചത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

Manju Warrier

അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിരാജും ജില്ലയില്‍ വിജയ്‌യും അവരുടെ രാവുകളില്‍ ആസിഫ് അലിയും മോഹന്‍ലാലിന്റെ ഈ നടത്തത്തെ അനുകരിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധികയായ കുടുംബനാഥയുടെ വേഷത്തിലാണ് മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ എത്തുന്നത്. മഞ്ജുവാര്യരുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ ഇന്ദ്രജിത്തും ചിത്രത്തില്‍ എത്തുന്നു. ഇടി ഫെയിം സാജിത് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Manju Warrier


ആറാം തമ്പുരാനിലാണ് മഞ്ജുവാര്യര്‍ ആദ്യമായി മോഹന്‍ലാലിന്റെ നായികയാകുന്നത്. പിന്നീട് ആദ്യ ഘട്ടം അഭിനയം നിറുത്തുന്നത് വരെ മൂന്ന് ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. വില്ലന്‍, ഒടിയന്‍ എന്നീ ചിത്രങ്ങളിലും മഞ്ജു മോഹന്‍ലാലിന്റെ നായികയായി എത്തുന്നു. 

English summary
Recently, a location still from the sets of Mohanlal was released and it is now trending virally in social med-ias. Manju Warrier and director Sajid Yahiya is seen imitating Mohanlal’s famous shoulder slant in the photo.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam