»   » ഇതാണോ സ്വാതന്ത്ര്യം??? ഈ സ്വാതന്ത്യം അനുവദിക്കരുതെന്ന് മഞ്ജുവാര്യര്‍!!!

ഇതാണോ സ്വാതന്ത്ര്യം??? ഈ സ്വാതന്ത്യം അനുവദിക്കരുതെന്ന് മഞ്ജുവാര്യര്‍!!!

Posted By:
Subscribe to Filmibeat Malayalam

മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഒരു ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടപ്പോള്‍ വളരെ ശക്തമായി പ്രതികരിച്ച സിനിമാ ലോകം കണ്‍മുന്നില്‍ കൊച്ചുകുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ പ്രതികരിക്കാതിരുന്നതാണ് കാരണം. എന്നാല്‍ അക്കാര്യത്തില്‍ വ്യത്യസ്തയാകുകയാണ് നടി മഞ്ജുവാര്യര്‍. തന്റെ സഹപ്രവര്‍ത്തകയും കൂട്ടുകാരിയുമായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികരിച്ച അതേ ആര്‍ജവം മഞ്ജുവിന് ഇവിടേയുമുണ്ട്.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് മഞ്ജു തന്റെ പ്രതികരണം കുറിച്ചത്. വളരെ വൈകാരികമായ ആ കുറിപ്പില്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളേക്കുറിച്ചും പെണ്‍കുട്ടികളേക്കുറിച്ചുമായിരുന്നു മഞ്ജു സംസാരിച്ചത്. ഒറ്റ ദിവസം ഓര്‍മിക്കപ്പെടേണ്ടവളല്ലല്ലോ സ്ത്രീ, എന്ന വാചകത്തോടെയാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഒറ്റ ദിവസം ഓര്‍മിക്കപ്പെടണ്ടവളല്ലല്ലോ സ്ത്രീ എന്ന് പറഞ്ഞ മഞ്ജു ഇനിയുള്ള പ്രഭാതങ്ങള്‍ സ്ത്രീകള്‍ക്ക് അത്ര പ്രകാശം നിറഞ്ഞതാകില്ലെന്നും മഞ്ജു തന്റെ കുറിപ്പില്‍ പറയുന്നു. ഇന്ന് താന്‍ വായിച്ചതും കേട്ടതുമായ വാര്‍ത്തകളാണ് തന്റെ തോന്നലിന് കാരണമെന്നും അവര്‍ തന്റെ കുറിപ്പില്‍ പറയുന്നു. പ്രിയപ്പെട്ട ഒരു നടിക്കുണ്ടായ മുറിവിന്റെ വേദന നമ്മുടെയൊക്കെ മനസില്‍ നിനന്ന് മായും മുമ്പ് എത്രയെത്ര നിലവിളികളാണ് നമുക്ക് ചുറ്റും കേള്‍ക്കുന്നതെന്നും അവര്‍ പറയുന്നു.

ബാല്യം വിട്ടുപോകാത്ത പെണ്‍കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. ഇത് ഒരേ സമയം കുത്തി നോവിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. തിരുവനന്തപുരത്തും, മട്ടന്നൂരിലും വയനാട്ടിലും പാലക്കാടും ആലുവയിലും അതിക്രൂരമായി ആക്രമിക്കപ്പെട്ടവര്‍ ഇനിയും ചിത്രശലഭങ്ങള്‍ക്ക് പിന്നാലെ ഓടിത്തീരാത്തവരായിരുന്നുവെന്നും മഞ്ജു പറയുന്നു.

കൊച്ചു കുട്ടികളാണ് അതിക്രൂരമായ പീഡനത്തിന് ഇരയാകുന്നത്. എന്തൊരു കാലമാണിത്? എങ്ങോട്ടാണി കറുത്ത യാത്രയെന്നും മഞ്ജു ചോദിക്കുന്നു. ഇവരെ മനുഷ്യരെന്നോ എന്തിന് മൃഗമെന്ന് പോലും വിളിക്കരുത് ഇവര്‍ ഒരു പേരും അര്‍ഹിക്കുന്നില്ലെന്നും മഞ്ജു പറയുന്നു. നിയമം ഇവരെ എന്ത് ചെയ്യുമെന്ന് ഊഹിക്കാം. അനുഭവം അതാണല്ലോ എന്നും മഞ്ജു ഓര്‍മിപ്പിക്കുന്നു.

നിയമം ഇവരെയൊന്നും ചെയ്യുന്നില്ലെങ്കിലും ലക്ഷക്കണക്കായ മനസുകളില്‍ ഇവര്‍ ശിക്ഷിക്കപ്പെടുമെന്നും മഞ്ജു പറഞ്ഞു. കാറിത്തുപ്പലും മുഖമടിച്ചുള്ള അടിയും ജീവിതാവസാനത്തോളമെത്തുന്ന തടവും അതില്‍ ഉണ്ടാകും. ഇനിയും മനുഷ്യത്വം നശിച്ചിട്ടില്ലാത്തവരുടെ ഹൃദയങ്ങളിലെ പ്രതിക്കൂടുകളില്‍ അങ്ങനെ തീരട്ടെ ആ ജന്മങ്ങളെന്നും മഞ്ജു പറയുന്നു.

ഇതിനേക്കാളൊക്കെ ഭയപ്പെടുത്തുന്നത് ഏതു നിമിഷവും പെണ്‍കുട്ടികള്‍ പരുന്തുകളാല്‍ റാഞ്ചപ്പെടാമെന്ന അവസ്ഥയിലും നമ്മുടെ നാട്ടില്‍ ഒരാള്‍ക്ക് തനിക്ക് അഞ്ചാം ക്ലാസുകാരിയോട് കാമം തോന്നുന്നുവെന്ന് പ്രഖ്യാപിക്കാനാകുന്നു. ഇതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാമെങ്കില്‍ ആ സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുവദിക്കരുതെന്നും മഞ്ജു പറയുന്നു. അയാളെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍, ലൈംഗീക അവകാശത്തേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതെല്ലാം കാണുമ്പോള്‍ എന്തൊരു കാലമാണിതെന്ന് ഒരിക്കലൂടെ ചോദിച്ചു പോകുന്നെന്നും മഞ്ജു കുറിക്കുന്നു.

നിരവധി ചോദ്യങ്ങള്‍ മഞ്ജു ആ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഉയര്‍ത്തുന്നുണ്ട്. അഞ്ചാം ക്ലാസുകാരിയോട് തനിക്ക് കാമം തോന്നുന്നുവെന്ന് പ്രഖ്യാപിച്ചവരേപ്പോലുള്ളവരോട് ചോദ്യങ്ങള്‍. അഞ്ചാം ക്ലാസുകരിയെ മധുരം കൊടുത്ത് മയക്കിയ ശേഷം മുഖം പൊത്തിപ്പിടിച്ചുകൊണ്ട് എന്ത് അവകാശത്തേപ്പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നത്? ഒന്നുമറിയാതെ നിങ്ങള്‍ കൊടുത്ത മിഠായി നുണയുമ്പോള്‍ അവളേപ്പോലുള്ള അനേകായിരം പെണ്‍കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് എന്താണ്? മൊട്ടിനെ കൈവെള്ളയിലിട്ട് ഞെരിച്ച ശേഷം പൂക്കളേക്കുറിച്ച് സംസാരിക്കരുതെന്നും പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

English summary
Manju Warrier post on his Facebook wall on international women's day about the sexual harassment on girls.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam