ആദി കണ്ടതിനു ശേഷം പ്രണവിനോട് മഞ്ജു പറഞ്ഞതിങ്ങനെ...
അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ
പ്രണവ് മോഹലാലിന് ആശംസകൾ നേർന്ന് നടി മഞ്ജു വാര്യർ. പ്രണവ് മോഹന്‍ ലാലിന്റെ നായക കന്നി ചിത്രമായ ആദി കണ്ടതിനുശേഷമാണ് മഞ്ജു ആശംസ അറിയിച്ചത്. പ്രിയപ്പെട്ട അപ്പു, ആശംസകള്‍,അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!- മഞ്ജു ഫേസ് ബുക്കിൽ കുറിച്ചു. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപ് പ്രണവിന് അഭിനന്ദനവുമായി താരങ്ങൾ രംഗത്തെത്തിയിരുന്നു, ദുൽഖർ ഉൾപ്പെടെയുള്ള താരങ്ങൾ ആശംസകൾ അറിയിച്ചിരുന്നു.

ഏറെ പ്രത്യേക നിറഞ്ഞ ചിത്രമാണ് പ്രണവിന്റെ ആദി. പ്രണവിന്റെ മാസ് പ്രകടനം കൂടാതെ അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇതിനെ കൂടാതെ മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാലേട്ടന്റെ ഹിറ്റ് സിനിമയായ നരസിംഹം പ്രദര്‍ശനത്തിന് എത്തിയ അതേ ദിവസം തന്നെയാണ് ആദിയും പ്രദര്‍ശനത്തിന് എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സിദ്ധിഖ്, അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9-ാം ചിത്രമാണ് . ആശിര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications