മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി ഇപ്പോള്‍ എവിടെയാണെന്നറിയാമോ.. ദേ ഇവിടെയുണ്ട്
മണ്‍മറഞ്ഞുപോയ മലയാളത്തിന്റെ സുന്ദരി മോനിഷയെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സീരിയല്‍ ലോകത്ത് ഒരു മോനിഷ എത്തിയത്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മോനിഷയുടെ പേര് ചീത്തിയാക്കിയില്ല പുതിയ മോനിഷ. മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായിട്ടാണ് മോനിഷ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ആദ്യ സീരിയലിലൂടെ തന്നെ മോനിഷ കേരളക്കരയുടെ സ്വന്തമായി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലത്തിന് ശേഷം പിന്നെ മോനിഷയെ ആരും കണ്ടില്ല. വിവാഹം കഴിഞ്ഞു എന്ന് കേട്ടു.. അതോടെ അഭിനയം നിര്‍ത്തിയോ എന്നായിരുന്നു ചിലരുടെ ചോദ്യം. എന്നാല്‍ മോനിഷ എങ്ങും പോയിട്ടില്ല. കേരളക്കരയിലെ ജാനിക്കുട്ടി ജാനുവായി ഇപ്പോള്‍ തമിഴകത്തുണ്ട്.

അരണ്‍മനൈ കിളി
വിജയ് ടിവിയില്‍ സംപ്രേക്ഷം ചെയ്യുന്ന അരണ്‍മനൈ കിളി എന്ന തമിഴ് പരമ്പരയിലാണ് ഇപ്പോള്‍ മോനിഷ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാഹചര്യം കൊണ്ട് ഒരു വലിയ പണക്കാര വീട്ടില്‍ മരുമകളായി എത്തിയ ജാനു എന്ന നിസ്സഹായയുടെ വേഷമാണ് ഈ സീരിയലില്‍ മോനിഷയ്ക്ക്.

പീഡനം തന്നെ
മഞ്ഞുരുകും കാലം എന്ന സീരിയലില്‍ ജാനിക്കുട്ടി എന്ന പെണ്‍കുട്ടിയുടെ ജനനം മുതല്‍ വിവാഹം വരെയുള്ള കഥയാണ് കാണിച്ചത്. സഹന ശക്തിക്കൊണ്ട് ഒരു പെണ്‍കുട്ടി കൈവരിച്ച വിജയമായിരുന്നു മഞ്ഞുരുകും കാലം എന്ന സീരിയല്‍. അതുകൊണ്ടുതന്നെ ബിനു വെള്ളത്തൂവല്‍ സംവിധാനം ചെയ്ത സീരിയല്‍ വന്‍ ഹിറ്റായി.

മോനിഷയുടെ പശ്ചാത്തലം
ബത്തേരിക്കാരിയായ മോനിഷ തൃപ്പൂണിത്തുറ സംസ്‌കൃതം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജിയുടെ മകളാണ്. ബിഎഡ് പൂര്‍ത്തിയാക്കിയ മോനിഷയുടെ സ്വപ്‌നത്തില്‍ പോലും അഭിനയം ഉണ്ടായിരുന്നില്ല. സംഭവിച്ചു പോയതാണെന്നാണ് മോനിഷ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അഭിനയത്തിലേക്ക്
മഞ്ഞുരുകും കാലത്തിലൂടെയാണ് മോനിഷയുടെ അഭിനയാരങ്ങേറ്റം. തുടര്‍ന്ന് മലര്‍വാടി എന്നൊരു സീരിയലും മോനിഷ മലയാളത്തില്‍ ചെയ്തിരുന്നു. മോനിഷയുടെ മൂന്നാമത്തെ സീരിയലാണ് അരണ്‍മനൈ കിളി. റേറ്റിങില്‍ മുന്നില്‍ നില്‍ക്കുന്ന തമിഴ് സീരിയലുകളില്‍ ഒന്നാണ് അരണ്‍മനൈ കിളി.

വിവാഹിതയാണ്
മഞ്ഞുരുകും കാലം സീരിയല്‍ ഹിറ്റായി അവസാനിച്ച ശേഷമായിരുന്നു മോനിഷയുടെ വിവാഹം. മോനിഷയുടെ അഭിനയ ജീവിതത്തിന് ഭര്‍ത്താവ് അര്‍ഷക് നാഥിന്റെ മുഴുവന്‍ പിന്തുണയുമുണ്ട്.


Click it and Unblock the Notifications











