»   » അവളുടെ മനക്കരുത്തിന് ഒരു ബിഗ്സല്യൂട്ട്, അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍

അവളുടെ മനക്കരുത്തിന് ഒരു ബിഗ്സല്യൂട്ട്, അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍

Posted By: Nihara
Subscribe to Filmibeat Malayalam
ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നുള്ള യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തകയെ സന്ദര്‍ശിക്കാന്‍ പോയ അനുഭവത്തെക്കുറിച്ചാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുള്ളത്. ഇത്തരം സംഭവത്തോടെ തളരുന്ന ഒരു മനസ്സല്ല അവളുടേതെന്ന് അവള്‍ തെളിയിച്ചുവെന്നും മഞ്ജു പറഞ്ഞു.

അവളെ സന്ദര്‍ശിക്കുന്നതിനിടയില്‍ തന്‍റെ ധൈര്യമാണ് ചോര്‍ന്നു പോയത്. പേടിപ്പിക്കുന്ന അനുഭവത്തിലൂടെ കടന്നുപോയെങ്കിലും അവള്‍ ഇപ്പോഴും ബോള്‍ഡാണെന്നും അവളുടെ ധീരതയ്ക്കു മുന്നില്‍ ഒരു സല്യൂട്ട് നല്‍കി അവളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് താനെന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി കുറിച്ചിട്ടുള്ളത്.

അവളെ കണ്ടു

ആക്രമത്തിന് ഇരയായ സഹതാരത്തെ നേരില്‍ സന്ദര്‍ശിച്ചു. ഒരുപാട് നേരം അവള്‍ക്കൊപ്പമായിരുന്നു. ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്പോഴും അവള്‍ ധീരയായിരുന്നു. അവളുടെ മനക്കരുത്ത് അത്ര പെട്ടെന്നൊന്നും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും താരം കുറിച്ചിട്ടുണ്ട്.
ഒരു പെണ്‍കുട്ടിയുടെ മനസ്സിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ലെന്ന് അവളുടെ മുഖം ഞങ്ങളോട് പറഞ്ഞു.

അവളെ ഒപ്പം ചേര്‍ത്തു നിര്‍ത്തുന്നു

ആ ധീരതയ്ക്കു മുന്നില്‍ സല്യൂട്ട് ചെയ്തു കൊണ്ട് എന്റെ പ്രിയ കൂട്ടുകാരിയെ ഞാന്‍ ചേര്‍ത്തു പിടിക്കുന്നു.. ഇപ്പോള്‍ നമ്മള്‍ അവള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നിട്ട് എന്തുകൊണ്ടിങ്ങനെ എന്ന് ഒരു നിമിഷം ചിന്തിക്കുക.

സ്ത്രീകള്‍ക്കും അവകാശങ്ങളുണ്ട്

കേവലം പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം.അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താന്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്‌കാരമായി തീരണം. അപ്പോഴേ പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂ.

മനുഷ്യ മനസ്സാണ് മാറേണ്ടത്

സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ ഞങ്ങളുടെ സഹപ്രവര്‍ത്തക ക്രമിക്കപ്പെട്ടത് ഒരു വാഹനത്തില്‍ ആള്‍ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള്‍ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്.

ഇനിയും ആവര്‍ത്തിച്ചേക്കാം

സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും സംസ്‌ക്കാരത്തിന്റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോള്‍ നമ്മള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങള്‍ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണമെന്നും അതിനു വേണ്ടി താന്‍ മുന്നിലുണ്ടാകുമെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്.

English summary
Manju Warrier is talking about actress attack.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam