»   » ഏറെ പ്രിയപ്പെട്ട 'ആമി'യാവാന്‍ മഞ്ജു വാര്യര്‍ എത്തുമോ?? കമല്‍ പറയുന്നത്

ഏറെ പ്രിയപ്പെട്ട 'ആമി'യാവാന്‍ മഞ്ജു വാര്യര്‍ എത്തുമോ?? കമല്‍ പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്യുന്ന ആമിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. മലയാളത്തിന്റെ പ്രിയ അഭിനേത്രി മഞ്ജു വാര്യര്‍ ആമിയാകാനെത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മലയാളികളുടെ സ്വന്തം എഴുത്തുകാരിയാണ് മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും മലയാളികള്‍ക്ക് മനപ്പാഠമാണ്. ഏറെ പ്രിയപ്പെട്ട ആമിയെക്കുറിച്ചുള്ള സിനിമയില്‍ ആരു നായികയായെത്തുമെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

വിദ്യാ ബാലന്‍, പാര്‍വതി ഇപ്പോള്‍ മഞ്ജുവും. യഥാര്‍ത്ഥത്തില്‍ ആമിയാകാന്‍ ആരെത്തുമെന്നറിയാന്‍ ഇനിയും ഏറെ കാത്തിരിക്കണം. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ആമിയാകുന്നത് മഞ്ജു വാര്യരാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങള്‍ വൈറലാവുന്നത്.

ആമിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍

മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രമൊരുക്കുന്നുവെന്ന് കമല്‍ പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നത് ആമിയെക്കുറിച്ചാണ്. ആമിയാകാനെത്തുന്ന അഭിനേത്രി ആരാണെന്നറിയാനുള്ള ആകാംക്ഷ ഇപ്പോഴും തുടരുകയാണ്.

ആദ്യം സമീപിച്ചത് വിദ്യാബാലനെ

ആമിയാകുന്നതിനായി കമല്‍ ആദ്യം സമീപിച്ചത് വിദ്യാ ബാലനെയായിരുന്നു. ചിത്രത്തില്‍ വിദ്യ ബാലന്‍ അഭിനയിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വിദ്യ പിന്‍മാറിയെന്നുള്ള വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. താരത്തിന്റെ ഡേറ്റില്‍ വന്ന പ്രശ്‌നം കാരണമാണ് വിദ്യയ്ക്ക് ചിത്രം ഉപേക്ഷിക്കേണ്ടി വന്നത്.

ആമിയായി പാര്‍വതിയെത്തുമോ??

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആമിയാവാന്‍ പ്രിയനടി പാര്‍വതി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ജയറാമുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പാര്‍വതിയുടെ തിരിച്ചു വരവ് ആമിയിലൂടെയാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

ആമിയാകാന്‍ മഞ്ജുവെത്തുമോ

മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ എത്തുമെന്നുള്ള വാര്‍ത്തകള്‍ നവമാധ്യമങ്ങളിലുടെയാണ് പ്രചരിക്കുന്നത്. ആമിയാകാന്‍ ആരെത്തുമെന്നുള്ള കാര്യത്തെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല.

ആമിയെക്കുറിച്ച് കമലിന് പറയാനുള്ളത്

ആമിയാകാനെത്തുന്നത് മഞ്ജു വാര്യരല്ലെന്നാണ് കമല്‍ പറയുന്നത്. ആരാണ് ഇത്തരം കഥകള്‍ക്കു പിന്നില്‍ എന്നറിയില്ല.

English summary
Kamal is talking about Aami.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam