»   » പൂര്‍ണ്ണിമയുടെ കരവിരുതില്‍ സ്റ്റണ്ണിങ്ങ് ലുക്കില്‍ മഞ്ജു വാര്യര്‍, ആരുമൊന്ന് നോക്കി നിന്നു പോവും

പൂര്‍ണ്ണിമയുടെ കരവിരുതില്‍ സ്റ്റണ്ണിങ്ങ് ലുക്കില്‍ മഞ്ജു വാര്യര്‍, ആരുമൊന്ന് നോക്കി നിന്നു പോവും

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയ്ക്കുമപ്പുറത്ത് നല്ലൊരു ഡിസൈനര്‍ കൂടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് കുടുംബിനിയായി കഴിയുന്നതിനിടയിലാണ് സ്വന്തമായി ബൂട്ടീക്ക് തുടങ്ങാന്‍ പൂര്‍ണ്ണിമ തീരുമാനിച്ചത്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തും കൂടെയുണ്ടായിരുന്നു.

അഭിനയത്തില്‍ സജീവമല്ലെങ്കിലും സ്റ്റേജ് പരിപാടിയിലും റിയാലിറ്റി ഷോകളിലുമായി പൂര്‍ണ്ണിമ ഇപ്പോഴും സജീവമാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ഈ അഭിനേത്രിയുടെ കരവിരുതിനു മുന്നില്‍ മുട്ടുമടക്കി നിന്നിട്ടുണ്ട്. അവാര്‍ഡ് നിശകള്‍ക്കും റിയാലിറ്റി ഷോയിലും പങ്കെടുക്കുമ്പോള്‍ പലരും ധരിക്കുന്നത് പൂര്‍ണ്ണിമ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളാണ്.

കൂടുതല്‍ സുന്ദരിയായി മഞ്ജു വാര്യര്‍

വനിതയുടെ അവാര്‍ഡ് ദിന ചടങ്ങിനെത്തിയ മഞ്ജു വാര്യരെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. കവര്‍ പേജിനു വേണ്ടി പോസ് ചെയ്ത താരത്തിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അവാര്‍ഡ് നിശയ്ക്ക് ചുരിദാറിട്ട നാണക്കേട് മാറിക്കിട്ടി

സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ പ്രിയതാരങ്ങളുമായി സംവദിക്കുന്നത്. നിമിഷങ്ങള്‍ക്കകമാണ് താരങ്ങളുടെ ഫോട്ടോ വൈറലാവുന്നത്. പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റുകള്‍ക്ക് ചില താരങ്ങളൊക്കെ മറുപടി നല്‍കാറുമുണ്ട്.

പൂര്‍ണ്ണിമയുടെ കരവിരുതിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ ബൂട്ടീക്കായ പ്രാണായുടെ ഒഫീഷ്യല്‍ പേജിലാണ് താരങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യാറുള്ളത്. താരങ്ങള്‍ക്ക് യോജിച്ച തരത്തിലുള്ള വസ്ത്രങ്ങള്‍ നല്‍കുന്നതില്‍ പൂര്‍ണ്ണിമയ്ക്കുള്ള കഴിവിനെ പ്രശംസിച്ചുള്ള കമന്റുകളാണ് ഫേസ്ബുക്ക് പേജില്‍ ഉള്ളത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനോടൊപ്പം

ദാമ്പത്യ ജീവിതത്തിലെ വിള്ളലുകള്‍ക്ക് ശേഷം നിയമപരമായി വേര്‍പിരിഞ്ഞ മഞ്ജു വാര്യര്‍ സിനിമയില്‍ സജീവമാണ്. നിപരവധി സിനിമകളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ളത്. ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് താരം വേഷമിടുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നതും മഞ്ജു വാര്യരാണ്.

മലയാളികളുടെ പ്രിയപ്പെട്ട ആമിയാവുന്നതിനെക്കുറിച്ച്

ആമി എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല ആ റോള്‍ ചെയ്യാന്‍ തനിക്ക് ഭാഗ്യം ലഭിക്കുമെന്ന്. കമലാ സുരയ്യയുടെ ജീവിതം സിനിമയാക്കുന്നുവെന്നറിഞ്ഞപ്പോള്‍ നല്ല കാര്യമാണെന്നാണ് തോന്നിയത്.അഭിനേത്രി എന്ന നിലയില്‍ ആരും കൊതിക്കുന്ന സ്വപ്‌നതുല്യമായ വേഷമാണ് ആമിയിലേതെന്നും താരം പറഞ്ഞു.

അപ്രതീക്ഷിതമായി തേടിയെത്തിയ സൗഭാഗ്യം

ആമിയില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറി എന്ന് അറിഞ്ഞപ്പോള്‍ തന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. കുറേ പേര്‍ ഇക്കാര്യം തന്നോട് അന്വേഷിച്ചിരുന്നു. ഇതൊക്കെ കഴിഞ്ഞ് വളരെ നാള്‍ കഴിഞ്ഞാണ് സംവിധായകന്‍ കമല്‍ തന്നെ വിളിച്ച് ആമിയാവാന്‍ ആവശ്യപ്പെട്ടത്.

പ്രതീക്ഷകളോട് നീതിപുലര്‍ത്താന്‍ കഴിയണം

ആളുകള്‍ ഇത്രയുമധികം ഇഷ്ടപ്പെടുന്ന കഥാപാത്രമായി മാറുമ്പോള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയുമോയെന്നുള്ള പേടി ഉണ്ടെന്നും താരം വ്യക്തമാക്കി. ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്.ആമിയാവാനുള്ള തയ്യാറെടുപ്പുഖള്‍ തുടങ്ങിയെന്നും മഞ്ജു അറിയിച്ചു. ലുക്ക്‌സ് ടെസ്റ്റും മറ്റും കഴിഞ്ഞു. കമലാ സുരയ്യയുടെ പുസ്തകങ്ങള്‍ വായിച്ചു. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ആമിയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് സൈബര്‍ ആക്രമണം

ആമിയില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ മഞ്ജു വാര്യര്‍ക്ക് നേരെ സൈബര്‍ ആക്രമണവും ആരംഭിച്ചു. ആമിയെ അവതരിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയില്ല, ആ റോള്‍ മറ്റാരെങ്കിലും ചെയ്യുന്നതായിരിക്കും നല്ലതെന്ന തരത്തിലാണ് ആദ്യം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം നയം വ്യക്തമാക്കിയത്.

English summary
Manju Warrier's latest photo is getting viral through social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X