വിനീത് ശ്രീനിവാസന്റെ മനോഹരത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി! ഒപ്പം മനോഹരമായൊരാശംസയും! കാണൂ
ഗായകന്‍ മാത്രമല്ല നല്ലൊരു അഭിനേതാവും കൂടിയാണ് താനെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ മികച്ച സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയിലാണ് മനോഹരത്തിന്റെ പോസ്റ്ററെത്തിയത്. മമ്മൂട്ടിയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. യുവതാരനിരയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മെഗാസ്റ്റാര്‍.
ഓര്‍മ്മയുണ്ടോ ഈ മുഖമെന്ന സിനിമയുടെ സംവിധായകനായ അന്‍വര്‍ സാദിഖും വിനീത് ശ്രീനിവാസും വീണ്ടും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. ജെബിന്‍ ജേക്കബാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എആര്‍ റഹ്മാന്റെ സഹായി ആയി പ്രവര്‍ത്തിച്ച സജീവ് തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചക്കാലക്കല്‍ ഫിലിംസുും സൂര്യ ഫിലിംസും സംയുക്തമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. തനിനാടന്‍ ലുക്കില്‍ ചിരിച്ച് നില്‍ക്കുന്ന വിനീത് ശ്രീനിവാസനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്.
മനോഹരത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട മമ്മൂട്ടി അങ്കിളിന് നന്ദി അറിയിച്ച് വിനീത് ശ്രീനിവാസനും എത്തിയിട്ടുണ്ട്. അങ്കിളെന്ന് വിളിക്കേണ്ടതില്ലെന്നും ഇക്കയെന്ന് വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് ആരാധകരെത്തിയിട്ടുണ്ട്. വിനീതിനും സംഗത്തിന് ആശംസ നേരുന്നുവെന്നറിയിച്ച് മമ്മൂട്ടി ഫാന്‍സും എത്തിയിട്ടുണ്ട്.

ബേസില്‍ ജോസഫ്, ദീപക് പറമ്പില്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വികെ പ്രകാശ്, മഞ്ജു സുനില്‍, ശ്രീലക്ഷ്മി, വീണ നായര്‍ നന്ദിനി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മമ്മൂട്ടിയുടെ പേജിലൂടെ പുറത്തുവിട്ട പോസ്റ്റര്‍ കാണാം.


Click it and Unblock the Notifications











