മൂത്തോന്‍ ഹൃദയ സ്പർശിയായ മനോഹരമായ സിനിമ! ചിത്രത്തെ പ്രശംസിച്ച് മനോജ് ബജ്‌പേയി

By Midhun Raj

നിവിന്‍ പോളിയുടെ മൂത്തോന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമാണ് റിലീസിനെത്തിയത്. ചിത്രം കണ്ടവരെല്ലാം സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തന്നെയാണ് മൂത്തോനെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്.

moothon

ലയേഴ്‌സ് ഡയസ് എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മൂത്തോന്‍. മൂത്തോനെ പ്രശംസിച്ച് ബോളിവുഡ് താരം മനോജ് ബജ്‌പേയിയും എത്തിയിരുന്നു. ഗീതുവിനും നിവിനുമൊപ്പം ഛായാഗ്രാഹകന്‍ രാജീവ് രവിയെയും ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ പ്രശംസിക്കുന്നുണ്ട്. ഹൃദയം പിടിച്ചുലയ്ക്കുന്ന മനോഹരമായ സിനിമയാണ് ഗീതുവിന്റെ മൂത്തോനെന്ന് മനോജ് ബജ്‌പേയി പറയുന്നു.

അതിമനോഹരമായ ലോകം തന്നെ രാജീവ് രവി ചിത്രീകരിച്ചു. അത് വല്ലാതെ അസ്വസ്ഥമാക്കുന്നു. നിവിന്‍ പോളിയുടെ പ്രകടനം ശ്രദ്ധാപൂര്‍വ്വമായ നീരിക്ഷണം ആവശ്യപ്പെടുന്നുണ്ട്. ബാലതാരമായി എത്തിയ സഞ്ജനയുടെ പ്രകടനവും അതിശയിപ്പിച്ചു. അറ്റ് അഭിനേതാക്കളും അണിയറക്കാരും മികവ് പുലര്‍ത്തുന്നു. ഗീതു പ്രണാമം സ്വീകരിക്കൂ. ലീനിയര്‍ ക്യാരക്ടറൈസേഷന്റെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മനോജ് ബജ്‌പേയി കുറിച്ചു. മനോജ് ബജ്‌പേയിക്കൊപ്പം തന്നെ ബോളിവുഡില്‍ നിന്നും ഇംത്യാസ് അലി, വിക്കി കൗശല്‍, വസന ബാല തുടങ്ങിയവരും മൂത്തോനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

More from Filmibeat

Read more about: nivin pauly moothon manoj bajpai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X