ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം സിനിമ ചെയ്യണം! സംവിധായകനെ ജീനിയസ് എന്ന് വിശേഷിപ്പിച്ച് മനോജ് ബജ്‌പേയി

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. നായകന്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച സംവിധായകന്‍ വ്യത്യസ്തമാര്‍ന്ന സിനിമകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അങ്കമാലി ഡയറീസ്, ഈമയൗ, ജല്ലിക്കെട്ട് തുടങ്ങിയ സിനിമകളിലൂടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരുന്നു സംവിധായകന്‍. ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് ബോളിവുഡ് താരം മനോജ് ബജ്‌പേയി കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

lijo jose pellissery,manoj bajpai

സംവിധായകനെ ജീനിയസ് എന്ന വിശേഷിപ്പിച്ചുകൊണ്ടാണ് നടന്‍ എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹവും മനോജ് ബജ്‌പേയി പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബോളിവുഡിലെ ശ്രദ്ധേയ താരം കൂടിയായ മനോജ് ബജ്‌പേയിയുടെ പ്രതികരണം. മുംബൈയില്‍ നിന്ന് ലിജോയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര മേളകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ശേഷമാണ് ജല്ലിക്കട്ട് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X