»   » ഉര്‍വശിക്ക് തിരിച്ചടി; കുഞ്ഞാറ്റ മനോജിനൊപ്പം

ഉര്‍വശിക്ക് തിരിച്ചടി; കുഞ്ഞാറ്റ മനോജിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Urvashi,-Manoj K Jayan- Kunjatta,
മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണച്ചുമതല നടന്‍ മനോജ് കെ.ജയനു തന്നെയായിരിക്കുമെന്ന് എറണാകുളം കുടുംബ കോടതി വിധിച്ചു. മാസത്തിലൊരു ഞായറാഴ്ച കുഞ്ഞാറ്റയ്ക്ക് അമ്മയും നടിയുമായ ഉര്‍വശിക്കൊപ്പം പോകാമെന്നും കുടംബകോടതി ജഡ്ജി എന്‍. ലീലാമണി ഉത്തരവില്‍ വ്യക്തമാക്കി.

മകളെ തനിക്കൊപ്പം വിടണമെന്ന ഉര്‍വശിയുടെ ഹര്‍ജിയും മകളെ ഉര്‍വശിക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന മനോജ് കെ. ജയന്റെ പരാതിയും പരിഗണിച്ചാണ് കുടുംബകോടതിയുടെ ഉത്തരവ്. അതേസമയം, കുടുംബ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉര്‍വശിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജൂലൈ ആറിന് മകളെ കൂട്ടിക്കൊണ്ടു പോകുന്നതിനായി കോടതിയിലെത്തിയ ഉര്‍വശിയ്‌ക്കൊപ്പം പോകാന്‍ മകള്‍ തയാറായിരുന്നില്ല. മദ്യപാനിയായ അമ്മയ്‌ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് കുഞ്ഞാറ്റയും രേഖാമൂലം കോടതിയില്‍ അറിയിക്കുകയായിരുന്നു.

ഉര്‍വശി മദ്യപിച്ചിരുന്നെന്ന് നടന്‍ മനോജ് കെ ജയനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനോജിന്റെ ഈ ആരോപണങ്ങള്‍ക്കെതിരെ ഉര്‍വശി നിയമനടപടികള്‍ ആരോപിച്ചിട്ടുണ്ട്. താന്‍ കടുത്ത മദ്യാപാനിയാണെന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ പരസ്യമായി ആക്ഷേപിച്ചുവെന്ന് കാണിച്ച് ഉര്‍വശി മനോജിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

English summary
The court orders actor Manoj K Jayan gets the custody of his daughter Kunjatta

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam