»   » കല്യാണം കഴിഞ്ഞ് ആശ തന്റെ ഭര്‍ത്താവ് മനോജ് കെ ജയനോട് തുറന്ന് പറഞ്ഞ ഒരേ ഒരു കാര്യം, എന്തായിരുന്നു അത്!

കല്യാണം കഴിഞ്ഞ് ആശ തന്റെ ഭര്‍ത്താവ് മനോജ് കെ ജയനോട് തുറന്ന് പറഞ്ഞ ഒരേ ഒരു കാര്യം, എന്തായിരുന്നു അത്!

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഒരു മകനുണ്ട്. സുഖ ജീവിതം നയിക്കുകയാണ് ഇരുവരും. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ വിവാഹജീവിതത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.

Read More;അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങികൊടുത്തവള്‍, കനക എന്ന നടിയെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍

ആശയുമായുള്ള വിവാഹത്തിന് ശേഷം താജ്മഹല്‍ കാണാന്‍ പോയതും ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തതിന്റെ സന്തോഷവുമാണ് നടന്‍ പങ്കുവെച്ചത്. നടന്റെ കുട്ടിക്കാലത്തെ രസകരമായ സംഭവങ്ങളും മനോജ് കെ ജയന്‍ തുറന്ന് പറഞ്ഞു.

ആശയുടെ ആഗ്രഹം

ആശയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താജ്മഹല്‍ കാണണമെന്നത്. അത് സാധിച്ച് കൊടുത്തു. അതിന് പിന്നാലെ സിംഗപൂരിലേക്കും ഒരു യാത്ര പോയി. ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളിലൊന്നായിരുന്നു അത്.

മറ്റൊരു ആഗ്രഹം

എനിക്ക് ഇപ്പോഴുള്ള വലിയ ആഗ്രഹത്തെ കുറിച്ച് ആശ വീണ്ടും പറഞ്ഞു. കാഞ്ഞിരപിള്ളിയിലേക്കുള്ള യാത്ര എനിക്ക് ഒത്തിരി ഇഷ്ടമാണ്. മനോജേട്ടന്റെ അമ്മയുടെ തറവാട് കാഞ്ഞിരപ്പിള്ളിയാണ്. അവിടെ പോയി താമസിക്കാന്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

വിവാഹം

2013 മാര്‍ച്ച് മൂന്നിനാണ് നടന്‍ മനോജ് കെ ജയനും ആശയും വിവാഹിതരായത്. മനോജ് കെ ജയന്റ് രണ്ടാം വിവാഹമായിരുന്നു ഇത്. നടി ഉര്‍വ്വശിയായിരുന്നു ആദ്യ ഭാര്യ. വിവാഹജീവിതത്തിലെ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2008ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.

സിനിമയില്‍

ഋഷിശിവകുമാര്‍ സംവിധാനം ചെയ്ത വള്ളീംതെറ്റി പുള്ളീം തെറ്റി എന്ന ചിത്രമാണ് മനോജിന്റേതായി ഒടുവില്‍ പുറത്ത് വന്ന ചിത്രം. മൈ സ്റ്റോറിയാണ് മനോജ് കെ ജയന്റെ ഏറ്റവും പുതിയ ചിത്രം.

English summary
Manoj K Jayan about Asha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam