»   » നെഞ്ചില്‍ കിടത്തി ഉറക്കിയിരുന്ന മകള്‍ ഹോസ്റ്റലില്‍, ആ തീരുമാനം എടുത്തതിനെക്കുറിച്ച് മനോജ് കെ ജയന്‍

നെഞ്ചില്‍ കിടത്തി ഉറക്കിയിരുന്ന മകള്‍ ഹോസ്റ്റലില്‍, ആ തീരുമാനം എടുത്തതിനെക്കുറിച്ച് മനോജ് കെ ജയന്‍

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയന്‍. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനില്‍ നിന്നും തുടങ്ങിയ അഭിനയ ജീവിതത്തില്‍ ഒട്ടേറെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടനെക്കാളുപരി നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് മനോജ് കെ ജയന്‍ തെളിയിച്ചിരുന്നു.

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെ നിന്നു...ആരുടെ മുന്നിലും തോല്‍ക്കാത്ത മകള്‍

മകനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സുഹാസിനി, ഇറ്റലിയില്‍ സംഭവിച്ചത്??

സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് മനോജ് കെ ജയനും ഉര്‍വ്വശിയും പ്രണയത്തിലാവുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജാേഡികള്‍ പെട്ടെന്നൊരു സുപ്രഭാതത്തിലാണ് വേര്‍പിരിഞ്ഞത്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചൊരു വിവാഹമോചനമായിരുന്നു ഇവരുടേത്.

വിവാഹ മോചനത്തിലേക്ക് എത്തിയത്

പ്രണയിച്ച് വിവാഹിതരായ താരദമ്പതികള്‍ ഇടയ്ക്ക് വെച്ച് വഴി പിരിയുന്നതും വീണ്ടും വിവാഹം കഴിക്കുന്നതുമൊക്കെ സ്വാഭാവികമായ കാര്യമാണ്. താനും ഉര്‍വശിയും വേര്‍പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും വീണ്ടുമൊരു വിവാഹം ചെയ്യാനിട വന്നതിനെക്കുറിച്ചും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

അമ്മയുടെ വേര്‍പാട്

അമ്മ മരിച്ചതിനു ശേഷമുള്ള മുന്നു നാല് മാസം താന്‍ ആകെ പ്രശ്‌നത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ മകളെ പോലും വേണ്ട വിധത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മനോജ് പറയുന്നു.

മോളെ ഹോസ്റ്റലില്‍ നിര്‍ത്തി

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ മകളുടെ കാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് മകളെ ചോയ്‌സില്‍ ചേര്‍ത്തു. ഹോസ്റ്റലില്‍ നിര്‍ത്തുകയും ചെയ്തു.

ഏറെ സങ്കടപ്പെടുത്തിയ കാര്യം

അന്നുവരെ നെഞ്ചില്‍ കിടത്തി ഉറക്കിയിരുന്ന മകളെ ഹോസ്റ്റലില്‍ നിര്‍ത്തേണ്ടി വന്നത് തന്നെ ഏറെ വിഷമിപ്പിച്ചു. മകള്‍ വലിയ പ്രശ്‌നമില്ലാതെ ആ അവസ്ഥയെ തരണം ചെയ്തുവെങ്കിലും തനിക്ക് അതിനു കഴിഞ്ഞില്ലെന്നും താരം പറയുന്നു.

മകളോട് ചോദിച്ചു

അത്തരമൊരവസ്ഥയിലാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. അച്ഛന്റെ ജീവിതത്തിലേക്ക് വേറൊരാളെ കൊണ്ടു വരാത്തെ എന്നായിരുന്നു അവള്‍ ചോദിച്ചതെന്നും മനോജ് കെ ജയന്‍ പറയുന്നു.

വിവാഹ മോചനത്തെക്കുറിച്ച് ചിന്തിച്ചത്

വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളുമായി പരമാവധി വിട്ടു വീഴ്ച ചെയ്തിരുന്നു. പൊരുത്തപ്പെടാന്‍ പറ്റില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.

ആറു വര്‍ഷത്തോളമെടുത്തു ആ തീരുമാനമെടുക്കാന്‍

ദാമ്പത്യ ജീവിതത്തില്‍ താളപ്പിഴകള്‍ തുടങ്ങിയപ്പോള്‍ അവയുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചിരുന്നു. ആറു വര്‍ഷത്തിനു ശേഷമാണ് വേര്‍പിരിയുന്നതിനെക്കുറിച്ച് ധാരണയായതെന്നും താരം പറയുന്നു.

English summary
Manoj K Jayan about his divorce.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam