മമ്മൂട്ടിയല്ല, മനോജ് കെ ജയനാണ് ആദ്യം ഐ ഫോണ്‍6 വാങ്ങിയത്
ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ആപ്പിളിന്റെ പുതിയ പതിപ്പായ ഐ ഫോണ്‍ 6 മെഗാസ്റ്റാര്‍ മമ്മൂട്ടി വാങ്ങിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ മമ്മൂട്ടിയല്ല. മമ്മൂട്ടിയെക്കാള്‍ മുമ്പേ മനോജ് കെ ജയന്‍ ഐ ഫോണ്‍6 വാങ്ങിയിട്ടുണ്ട്. ഫേസ്ബുക്കില്‍ മൊബൈലും പിടിച്ചു നില്‍ക്കുന്ന ഫോട്ടോയും മനോജ് കെ ജയന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം 19നാണ് ആപ്പിള്‍ തറവാട്ടിലെ പുതിയ പതിപ്പ് വിപണിയിലെത്തിയത്. അടുത്ത മാസം 17ന് മാത്രമേ ഇത് ഇന്ത്യന്‍ വിപണിയിലെത്തൂ. അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ടാണ് കൂട്ടുകാര്‍ വഴി വളരെ കഷ്ടപ്പെട്ട് താരങ്ങള്‍ ഫോണ്‍ സ്വന്തമാക്കിയത്. ഇംഗ്ലിണ്ടില്‍ നിന്നുള്ള ഒരു കൂട്ടുകാരനാണ് മമ്മൂട്ടിയ്ക്ക് സാധനം എത്തിച്ചുകൊടുത്തത്.

ആപ്പിളിനോടുള്ള മനോജിന്റെ പ്രിയം മനസ്സിലാക്കിയ കൂട്ടുകാരന്‍ അഷ്‌റഫാണ് മനോജ് കെ ജയന് ഫോണ്‍ എത്തിച്ചുകൊടുത്തത്. ഐ ഫോണിന്റെ ഇന്ത്യയിലെ മുന്തിയ മോഡലായ 5എസ് ആണ് മനോജ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഐ പാഡ്, ഐ പോഡ്, മാക്ബുക്ക് അങ്ങനെ ആപ്പിളിന്റെ ഒറു ചെറിയ കളക്ഷന്‍ തന്നെ മനോജിനുണ്ട്.
ആപ്പില്‍ ഐ പാഡ് ഇറക്കിയപ്പോഴും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ അതും വാങ്ങിയിരുന്നുവെന്ന് മനോജ് കെ ജയന്‍ പറയുന്നു. പത്താം ക്ലാസില്‍ മകള്‍ കുഞ്ഞാറ്റ നല്ല മാര്‍ക്ക് വാങ്ങിച്ചാല്‍ ഐ പാഡ് വാങ്ങിക്കൊടുക്കാം എന്നാണ് വാഗ്ദാനം നല്‍കിയതത്രെ.


Click it and Unblock the Notifications











