വിവാഹകാര്യത്തില്‍ മുകേഷിന് മാതൃക മനോജ്‌

By Nirmal Balakrishnan

മേതില്‍ ദേവികയെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ തനിക്കു മാതൃകയായത് നടന്‍ മനോജ് കെ. ജയന്‍ എന്ന് മുകേഷ്. ഉര്‍വശിയുമായി വിവാഹമോചനം നേടിയ ശേഷം മനോജ് രണ്ടാം വിവാഹം കഴിച്ചത് ആരും അറിയാതെയായിരുന്നു. അതുപോലെ തന്നെ രണ്ടാംവിവാഹം ആരും അറിയാതെ നടത്താന്‍ തന്നെയായിരുന്നു മുകേഷ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹദിവസം സംഭവം ചോര്‍ന്നത് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നു തന്നെയായിരുന്നു.

വിവാഹം രഹസ്യമാക്കിത്തരാന്‍ രജിസ്ട്രാര്‍ ഓഫിസിലുള്ളവരോട് പറഞ്ഞപ്പോള്‍ വിവരാവകാശ നിയമപ്രകാരം ആരെങ്കിലും എഴുതിച്ചോദിച്ചാലോ എന്നാണ് അവര്‍ നല്‍കിയ മറുപടി. വിവാഹദിവസം തന്നെ എല്ലാ മാധ്യമങ്ങളും അറിഞ്ഞു. അല്ലെങ്കില്‍ മനോജിനെ പോലെ രഹസ്യവിവാഹം തന്നെയായിരിക്കും തന്റെതും നടക്കുകയെന്ന് മുകേഷ് അഭിമുഖത്തില്‍ പറഞ്ഞു.

Mukesh

സരിതയുമായുള്ള വിവാഹമോചനം കോടതി അനുവദിച്ചത് ഒന്നര വര്‍ഷം മുന്‍പായിരുന്നു. വിവാഹമോചനം കോടതി അനുവദിച്ചത് അവര്‍ അറിഞ്ഞുകാണില്ലെന്നാണ് മുകേഷ് പറയുന്നത്. അനന്തമായി നീണ്ടുപോയ കേസില്‍ അണ്‍ ക്ലെയിമ്ഡ് എന്നു കണക്കാക്കിയാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 90 ദിവസത്തിനുള്ളില്‍ സരിതയ്ക്ക് പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാമായിരുന്നെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.

സിനിമാ ഫീല്‍ഡിലുള്ളവര്‍ വിവാഹകാര്യത്തില്‍ തനിക്കു നല്ല സപ്പോര്‍ട്ടാണു നല്‍കിയതെന്ന് മുകേഷ് പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ശ്രീനിവാസനും ഇന്നസെന്റുമെല്ലാം എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ സിനിമയിലുള്ള കുറേപേര്‍ ഇക്കാര്യമറിഞ്ഞിട്ട് വിളിച്ചിട്ടുപോലുമില്ല എന്ന് മുകേഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X