»   » ആണും പെണ്ണുമല്ലാതെ മനോജ് എത്തുന്നു

ആണും പെണ്ണുമല്ലാതെ മനോജ് എത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Manoj K Jayan
മനോജ് കെ ജയന്‍ കഴിവുള്ള നടനാണ്. പെരുന്തച്ചന്‍, സര്‍ഗ്ഗം, ചമയം തുടങ്ങി അനന്തഭദ്രത്തിലെ മന്ത്രവാദി ദിംഗംബരനും ഇതിന് അടിവരയിടുന്നു. നായക കഥാപാത്രം മാത്രമല്ല പ്രതിനായക വേഷവും തനിക്ക് ഇണങ്ങുമെന്നും മനോജ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

ഒരു കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ അതിന്റെ എല്ലാ പൂര്‍ണ്ണതയോടെയും സ്‌ക്രീനില്‍ എത്തിക്കാനായി കഠിനാധ്വാനം ചെയ്യുന്ന ചുരുക്കം ചില നടന്‍മാരിലൊരാളാണ് മനോജ്. എന്നാല്‍ തന്റെ അഭിനയമികവ് പ്രകടിപ്പിക്കാനുതകുന്ന തരത്തിലുള്ള അപൂര്‍വ്വം കഥാപാത്രങ്ങള്‍ മാത്രമേ ഈ ലഭിച്ചുള്ളൂ.

ഇപ്പോഴിതാ അര്‍ദ്ധനാരി എന്ന ചിത്രത്തില്‍ മനോജ് ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാറിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ അര്‍ദ്ധനാരിയില്‍ ഹിജഡയായാണ് മനോജ് വേഷമിടുന്നത്.

തിലകന്‍, നെടുമുടി വേണു, മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍ക്കൊപ്പം ടിവി രംഗത്ത് പ്രശസ്തരായ ആശ ശരത്ത്, മഹാലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്. തെങ്കാശിയും തിരുവനന്തപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എന്തായാലും മനോജിന്റെ ഹിജഡ വേഷം തന്നെയാവും അര്‍ദ്ധനാരിയുടെ ഹൈലൈറ്റ്. ചിത്രത്തിലെ വ്യത്യസ്തമായ ഗെറ്റപ്പ് മനോജിന് പ്രേക്ഷക പ്രശംസ നേടിക്കൊടുക്കട്ടെ എന്നാശംസിക്കാം.

English summary
The talented Manoj K. Jayan, after a short break, will play the challenging role of a hijada in his upcoming movie Ardhanari.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam