»   » ഉവര്‍ശിയ്‌ക്കൊപ്പം അഭിനയിക്കാന്‍ തയ്യാര്‍: മനോജ്

ഉവര്‍ശിയ്‌ക്കൊപ്പം അഭിനയിക്കാന്‍ തയ്യാര്‍: മനോജ്

Posted By:
Subscribe to Filmibeat Malayalam

നടി ഉര്‍വശിയ്‌ക്കൊപ്പം ഒന്നിച്ചഭിനയിക്കുന്നതില്‍ തനിയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. കൈരളി ടിവിയിലെ ജെബി ജങ്ഷന്‍ പരിപാടിലാണ് മനോജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ഭാര്യയായ ഉര്‍വശിയ്‌ക്കൊപ്പം ഇനി ഒന്നിച്ചഭിനയിക്കാന്‍ ഒരു അവസരം വന്നാല്‍ സ്വീകരിക്കുമോയെന്നായിരുന്നു അവതാരകനായ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം.

ഒന്നിച്ചഭിനയിക്കാന്‍ തനിയ്ക്ക് പ്രശ്‌നമില്ലെന്നും ഉര്‍വശിയ്‌ക്കൊപ്പം അഭിനയിക്കേണ്ടിവരുമെന്നതിന്റെ പേരില്‍ മികച്ച കഥാപാത്രമാണെങ്കില്‍ അത് താന്‍ വേണ്ടെന്നുവെയ്ക്കില്ലെന്നും മനോജ് വ്യക്തമാക്കി.

കരിയറിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ഒരു പാട് കാര്യങ്ങള്‍ പങ്കുവെച്ച പരിപാടിയില്‍ ഉര്‍വശി അന്നും ഇന്നും മികച്ച നടിയാണെന്നും മനോജ് പറഞ്ഞു.

രണ്ടാമത് വിവാഹം ചെയ്ത ആശ തന്റെ ഭാഗ്യമാണെന്നും തന്നെയും തന്റെ കുടുംബത്തേയും ആശ സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞ മനോജ് താന്‍ മകള്‍ കുഞ്ഞാറ്റയോട് കാണിയ്ക്കുന്ന കരുതലാണ് ആശയില്‍ തന്നോടുള്ള സ്‌നേഹം ജനിപ്പിച്ചതെന്നും വെളിപ്പെടുത്തി.

English summary
Actor Manoj K Jayan said in a channel program that he is ready to act with his exwife Urvashi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam