ബിലാലും പിള്ളേരും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും! ആരാധകരോട് മനോജ് കെ ജയന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ തിരിച്ചെത്തുന്നത്. 2009ലായിരുന്നു ബിലാലിന്റെ ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ്ബിയുടെ രണ്ടാം ഭാഗം ഒരു പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചിരുന്നത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു സംവിധായകന്‍ ബിലാല്‍ പ്രഖ്യാപിച്ചത്.
Recommended Video

പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം ചിത്രത്തിനായി കാത്തിരിക്കുന്നത്. ബിഗ്ബിയില്‍ ഉണ്ടായിരുന്ന താരങ്ങളെല്ലാം ബിലാലിലും ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മനോജ് കെ ജയന്‍, ബാല, മംമ്താ മോഹന്‍ദാസ് തുടങ്ങിയവരെല്ലാം പുതിയ ഭാഗത്തിലും എത്തുന്നുണ്ട്. ബിലാലിന്റെ ചിത്രീകരണം തുടങ്ങാനിരുന്നപ്പോഴാണ് കോവിഡ് വ്യാപനം കൂടിയതെന്ന് മനോജ് കെ ജയന്‍ പറയുന്നു. മാര്‍ച്ച് 26ന് ബിലാലിന്റെ ചിത്രീകരണം തുടങ്ങാനിരുന്നതാണ്.
അപ്പോഴാണ് കൊറോണ വിഷയവും അപ്രതീക്ഷിത ലോക്ഡൗണും. ബിഗ്ബി ആരാധകര്‍ നിരാശരായി. പൂര്‍വ്വാധികം ശക്തിയോടെ ബിലാലും പിളേളരും വരും കേട്ടോ തീര്‍ച്ച, മനോജ് കെ ജയന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗവുമായി സംവിധായകന്‍ അമല്‍ നീരദ് എത്തുന്നത്. ബിലാലിന്റെതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്റര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരും.
ഗോപി സുന്ദറാണ് ഇത്തവണ ബിലാലിനായി സംഗീതമൊരുക്കുന്നത്. മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിലാലിലെ സംഗീതം എറ്റവും മികച്ചതാക്കാനുളള ശ്രമത്തിലാണ് താനെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കുന്നത്. ബിഗ്ബിയില്‍ നിന്ന് വ്യത്യസ്തമായ ശൈലി അവതരണത്തില്‍ ഉണ്ടാകും.
മികച്ച ഒരു കഥ തുടര്‍ച്ചയ്ക്കായി ലഭിച്ചതിനാലാണ് ബിലാലിനായി ഒരുങ്ങുന്നതെന്ന് സംവിധായകന്‍ അമല്‍ നീരദ് നേരത്തെ അറിയിച്ചിരുന്നു. പിന്നീട് തിരക്കഥയില്‍ പല തവണ മിനുക്കു പണികള്‍ വരുത്തി. പൂര്‍ണമായും തൃപ്തികരമാണെന്ന് തോന്നിയ ഘട്ടത്തിലാണ് ചിത്രവുമായി മുന്നോട്ട് പോകാന്‍ മമ്മൂട്ടി ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











