ഭരതേട്ടന്റെ ഋഷ്യശൃംഗനാകാൻ ശ്രമിച്ചു!! എന്നാൽ അന്ന് സംഭവിച്ചത്... മനോജ് കെ ജയൻ പറയുന്നു

ഭരതേട്ടന്റെ സിനിമകളിൽ അഭിനയിക്കാൻ ഓടി നടക്കുന്ന ഒരു കാലം തനിയ്ക്കുണ്ടായിരുന്നു.

മലയാള സിനിമ എന്നെന്നും ഓർത്തിരിക്കുന്ന സംവിധായകനാണ് ഭരതൻ. വർഷങ്ങൾ എത്ര കഴിഞ്ഞലും, എത്ര തലമുറകൾ മാറി വന്നാലും ഭരതൻ എന്ന സംവിധായകനെ ഒരിക്കലും മലയാളി പ്രേക്ഷകരും സിനിമ ലോകവും മറക്കില്ല. അത്രയ്ക്ക് മനോഹരമായ ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത്. നിനൊന്ന് മികച്ച ചിത്രങ്ങളായിരുന്നു ഭരതൻ മലയാളികൾക്ക് സമ്മാനിച്ചത്.

അന്നത്തെ കാലത്ത്, എല്ലാ തരങ്ങളുടേയും സ്വപ്നം ഭരതനോടൊപ്പം ഒരു സിനിമ ചെയ്യുക എന്നതാണ്. എല്ലാവർക്കും അദ്ദേഹത്തിന്റെ സിനിമകളോട് അത്രയധികം ആരാധനയായിരുന്നു . നടൻ മനോജ് കെ ജയനും അത്തരത്തിലുളള സംഭവം തുറന്നു പറയുകയാണ്. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ഐ മീ മൈ സെൽഫിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭരതന്റെ സിനിമ

ഭരതന്റെ സിനിമ

ഭരതേട്ടന്റെ സിനിമകളിൽ അഭിനയിക്കാൻ ഓടി നടക്കുന്ന ഒരു കാലം തനിയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളോട് ഭ്രാന്തെടുത്തു നടക്കുന്ന സമയമായിരുന്നു അത്. ഒരുപാട് തവണ ഭരതേട്ടന്റെ സിനിമയിൽ കയറിപ്പറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും മനോജ് കെ ജയൻ പരഞ്ഞു. സിനിമയിൽ ചാൻസ് നഷ്ടപ്പെട്ട അവസരത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നത്.

ഋഷ്യശ്യംഗൻ

ഋഷ്യശ്യംഗൻ

1987 ൽ വൈശാലി എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ തേടുന്നു എന്നൊരു വാർത്ത താൻ കാണാൻ ഇടയായി. എന്റെ സുഹൃത്തായ ജയൻ ചെമ്പഴന്തി യാണ് എന്നോട് ഈ കാര്യം പറഞ്ഞത്. അവൻ തന്നെ ഞാൻ പല ആംഗിളിൽ നിന്ന് കേപ്രേയം പോസ് ചെയ്ത് നിൽക്കുന്ന ചിത്രങ്ങൾ അയച്ചു കൊടുത്തു. ആ ഫോട്ടോസ് കണ്ടാൽ തന്നെ അറിയാമായിരുന്നു തനിയ്ക്ക് ഒരിക്കലും ആ ചിത്രത്തിൽ ഋഷ്യശ്യംഖനായി ചാൻസ് ലഭിക്കില്ലെന്ന്. അത്തരത്തിലുള്ള ചിത്രങ്ങളായിരുന്നു അത്. അന്ന് അദ്ദേഹത്തിനു കിട്ടിയ ആയിരക്കണക്കിന് ചിത്രങ്ങളോടൊപ്പം അതും മൺമറഞ്ഞു.

 മമ്മൂട്ടി ചിത്രത്തിലും ചാൻസ് കിട്ടിയില്ല

മമ്മൂട്ടി ചിത്രത്തിലും ചാൻസ് കിട്ടിയില്ല

പിന്നീട് 1988 ൽ അദ്ദേഹം മമ്മൂക്ക , സുഹാസിനി, അശോകൻ എന്നിവരെ കേന്ദ്രകഥാപത്രങ്ങളാക്കി ചിത്രം ചെയ്യാൻ പദ്ധതിയിട്ടു. ആ സിനിമയിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നുള്ള പരസ്യം പത്രത്തിൽ കണ്ടു. ആ ചിത്രത്തിന്റെ നിർമ്മാതാവായ ജോയ് തോമസിന്റെ അനുജൻ ജിമ്മി തോമസും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിലൂടെ ഭരതേട്ടനെ കാണാൻ തനിയ്ക്ക് അവസരം ലഭിച്ചിരുന്നു. ഒരു കൂട്ടം ജനങ്ങൾ തന്നെ ഭരതേട്ടനെ കാണാൻ അവിടെയെത്തിരുന്നു. ആ കൂട്ടത്തിൽ ‍ ഞാനും കൂടി. ഒടുവിൽ എന്റെ ഊഴം എത്തുകയായിരുന്നു.

എന്നെ ഒഴിവാക്കി

എന്നെ ഒഴിവാക്കി

തിരുവല്ലത്തെ എലൈറ്റ് ഹോട്ടലിൽവെച്ചാണ് അദ്ദേഹത്തെ അന്ന് കാണുന്നത്. ഭരതേട്ടനോടൊപ്പം എഴുത്തുകാരൻ ഡെനീസ് ജോസഫുമുണ്ടായിരുന്നു. അവിടെ വച്ച് ആരോ ജയ-വിയന്മാരുടെ മകനാണെന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി കൊടുത്തു. അതോടെ അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു. അറിയിക്കാമെന്ന് പറ‍ഞ്ഞ് എന്ന് അവിടെ നിന്ന് പറഞ്ഞു വിടുകയായിരുന്നു. ആ സിനിമയിലും ചാൻസ് ലഭിച്ചില്ല. അശോകനെക്കാൾ ഉയരം കുറവുളള ആളെയാണ് വേണ്ടതെന്ന് അവർ കാരണമായി പറഞ്ഞു. പക്ഷെ അത് എന്നെ ഒഴിവാക്കാനുളള ഒരു കാരണം മാത്രമായിരുന്നു എന്ന് എനിയ്ക്ക് മനസ്സിലായി.

ഭരതോട്ടന്റെ വിളി വന്നു

ഭരതോട്ടന്റെ വിളി വന്നു

അതിനു ശേഷം ഞാൻ സിനിമയിൽ കൂടുതൽ സജ്ജീവമാകുകയായിരുന്നു. മലയാളത്തിൽ സർഗ്ഗവും തമിഴിൽ ദളപതിയും ചെയ്തു. ആ അവസരത്തിലാണ് ഭരതേട്ടന്റെ വിളി വരുന്നത്. അദ്ദേഹത്തിന്റെ സിനിമയിൽ വേഷം നൽകി. അങ്ങനെ ഒടുവിൽ അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കുക എന്ന മോഹം പൂവണിഞ്ഞു.' മനോജ് കെ. ജയൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X