കുഞ്ഞാറ്റയുടെ സിനിമ പ്രവേശനത്തെ പറ്റി മനോജ് കെ ജയൻ
1989ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സീരിയലാണ് കുമിളകൾ. സീരിയൽ സൂപ്പർ ഹിറ്റായതോടെ അതിലെ നായകൻ ജനശ്രദ്ധ നേടി തുടർന്ന് മലയാള സിനിമാലോകത്തേക്ക് പ്രവേശിച്ച അയാൾ ഇന്ന് പ്രേക്ഷകരുടെ പ്രീയപ്പെട്ട ചലച്ചിത്രതാരമാണ്.
1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം മനോജ് കെ ജയൻ ഉറപ്പിച്ചത്.
താരത്തിന്റെയും ആദ്യ ഭാര്യയായ ഉർവ്വശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി. ഇരുപത്തിയൊന്ന് വയസ്സുകാരിയായ തേജലക്ഷ്മി ഡബ്‌സ്മാഷുകളിലൂടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയുമെല്ലാം ആരാധകർക്ക് സുപരിചിതയാണ്.

മലയാളത്തിലെ രണ്ട് മുൻനിര സിനിമാ താരങ്ങളുടെ മകൾ എന്ന നിലയിൽ തേജലക്ഷ്മിയുടെ സിനിമ പ്രവേശനം ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. അച്ഛനമ്മമാർ സിനിമ മേഖലയിൽ ഉള്ളവർ ആയതുകൊണ്ട് തന്നെ മകളെ ഈ മേഖലയിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിക്കുമോ ഇല്ലയോ എന്ന ചോദ്യം പലപ്പോഴും ആരാധകരുടെ മനസ്സിൽ ഉദിക്കാറുണ്ട്.
എന്നാൽ ഇതിനെല്ലാം ഉത്തരവുമായി മനോജ് കെ ജയൻ തന്നെ എത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മകൾ സിനിമയിൽ എത്തുന്നതിൽ തനിക്കുള്ള അഭിപ്രായം വ്യക്തമാക്കിയത്.
" കുഞ്ഞാറ്റയെ ഞാനായിട്ട് ഒരിക്കലും ഫോർസ്‌ഫുള്ളി സിനിമയിലേക്ക് ഇറക്കില്ല കാരണം അത് അവളുടെ ഇഷ്ട്ടമാണ്.. അവൾ ഒരു സുപ്രഭാതത്തിൽ പറയുകയാണ് അച്ഛാ എനിക്ക് ഇങ്ങനെ സിനിമയിൽ അഭിനയിക്കണം നല്ല ഒരു എൻട്രി കിട്ടിയാൽ നല്ലതാണ് എന്ന്പറഞ്ഞാൽ.. വളരെ കാര്യമായിട്ട് പറഞ്ഞാൽ ആലോചിക്കും.
അല്ലാതെ ഞാനായിട്ട് ഒരിക്കലും ഇങ്ങനെ നിന്നാൽ പറ്റില്ല അച്ഛനും അമ്മയും കലാകാരന്മാരാണ് നീയും സിനിമയിലേക്ക് എത്തണം അങ്ങനെ ഒന്നും പറയുന്ന അച്ഛനെ അല്ല ഞാൻ." മനോജ് കെ ജയൻ പറയുന്നു.
എന്നാൽ മോൾക്ക് സിനിമ മോഹം ഉണ്ടെങ്കിൽ താൻ ഒരിക്കലും അതിന് തടസ്സം നിൽക്കില്ലെന്നും താരം വ്യക്തമാക്കി. " ഞാൻ ഈ സിനിമ അല്ലെങ്കിൽ ഈ ഒരു കല കൊണ്ട് മാത്രം ഇവിടെ വരെ എത്തിപ്പോയ ഒരു ആളാണ്. അപ്പൊ ഞാൻ അതിനെ ഒരിക്കലും നിന്ദിക്കാനോ പുഛിക്കാനോ പാടില്ല."
കല്പനയും നെടുമുടിവേണുവും കെ പി എ സി ലളിതയുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ മലയാള സിനിമയുടെ തീരാ നഷ്ട്ടങ്ങളാണ് കല്പനയും നെടുമുടിവേണുവും കെ പി എ സി ലളിതയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
" ഈ മൂന്നുപേരും എന്നെ സംബന്ധിച്ചടത്തോളം മലയാളത്തിന്റെ വെറും മഹാ നടന്മാരോ നടികളോ മാത്രം അല്ല. എനിക്ക് പഴ്സണലി ആത്മബന്ധമുണ്ടായിരുന്ന മൂന്നുപേരാണ് ഇവർ.
കല്പന ഓഫ്‌കോഴ്സ് അറിയാല്ലോ .... അപ്പൊ അത് കല്പന തന്നെ പലേടത്തും യൂട്യൂബിലൊക്കെ പറഞ്ഞിട്ടുണ്ട് മനോജ് എന്റെ അനുജനാണെന്ന് ഹെഡിങ്ങിലൊക്കെ ഞാൻ പലതും കണ്ടിട്ടുണ്ട്. അങ്ങനെ തന്നെയായിരുന്നു കൽപ്പന എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരുന്നു.
ഈ കഴിഞ്ഞ ഓർമദിനത്തിൽ ഞാൻ പോസ്റ്റ് ഇട്ടപ്പോൾ അതിൽ രണ്ട് മൂന്നു വാചകം ഞാൻ കല്പനയെ പറ്റി എഴുതിയിരുന്നു. അതൊക്കെ തികച്ചും ആത്മാർത്ഥമായി തന്നെ എഴുതുന്നതാണ്.
അതുപോലെ തന്നെ വേണുവേട്ടനും എന്റെ ഗുരു സ്ഥാനത്തുള്ള ആളാണ്. സിനിമയിൽ വരുമ്പോൾ അദ്ദേഹമാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. പെരുന്തച്ചൻ എന്ന സിനിമയിലേക്ക് ഞാൻ സെലക്ട് ആവാൻ തന്നെ കാരണം വിനുവേട്ടന്റെ വാക്കാണ്. വേണുവേട്ടൻ പറഞ്ഞു ഇയാൾ ചെയ്യും ഇയാളെക്കൊണ്ട് ചെയ്യിക്കാം
എന്നെ അവിടെ വിളിച്ചു വരുത്തിയതാണ്. ചിലപ്പോൾ ചാൻസ് കിട്ടാം ഇല്ലാതിരിക്കാം അവർ വന്നു സ്ക്രീൻ ടെസ്റ്റൊക്കെ നടത്തി നിങ്ങൾ ഒക്കെ ആവുകയാണെങ്കിൽ നിങ്ങൾക്ക് വർക്ക് ചെയ്യാം ഇല്ലെങ്കിൽ തിരിച്ച് പോകാണ്ടിവരും എന്നുള്ള സ്റ്റാറ്റസിലാണ് ഞാൻ അവിടെ വന്നിരിക്കുന്നത്.
അപ്പോൾ വേണുവേട്ടൻ അവിടെ ഞങ്ങൾ വേണുവേട്ടനുമായി ചെയ്യേണ്ടേ ചെറിയൊരു പെർഫോമെൻസ് സീൻ ചെയ്തു നോക്കി സംവിധായകന് അത് ഇഷ്ട്ടപെട്ടു വിനുവേട്ടന്റെ പരിപൂർണ്ണ സപ്പോർട്ടും വന്നു.
അയ്യാൾ ചെയ്യും ചെയ്യിപ്പിക്കു... അങ്ങനെ ഒരു വാക്കൊക്കെ പറയുക, അത് ഒരു ആർട്ടിസ്റ്റിന്റെ ഉത്ഭവമല്ലേ. അത് വേണുവേട്ടൻ സപ്പോർട്ട് ചെയ്ത പറഞ്ഞതുകൊണ്ടാണ് ഞാൻ സിനിമയിൽ എത്തിയത്."
Recommended Video
ഇന്ത്യൻ സിനിമ ലോകം കണ്ട ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടിവേണുവെന്നും അദ്ദേഹത്തിന്റെയും കെ പി എ സി ലളിതയുടെയും കല്പനയുടെയും എല്ലാം നഷ്ട്ടം മലയാള സിനിമക്ക് ഉണ്ടായ അപാര നഷ്ടമാണെന്നും ഇവർക്കൊന്നും പകരം വെയ്ക്കാൻ ആരും ഇനി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications