മമ്മൂട്ടി ഫാന്‍സിനെ ഭയന്നോടിയ മനോജ് കെ ജയന്‍
സിനിമയില്‍ മികച്ച നായിക- നായകന്‍ കൂട്ട് കെട്ട് പോലെ, നായകന്‍ സംവിധായകന്‍ കൂട്ട് കെട്ട് പോലെ, മികച്ച നായകന്‍ വില്ലന്‍ കൂട്ടുകെട്ടും ഉണ്ട്. അക്കൂട്ടത്തില്‍ പ്രധാനികളാണ് മനോജ് കെ ജയനും മമ്മൂട്ടിയും. മമ്മൂട്ടിയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന വില്ലനായും തോളില്‍ കൈയ്യിടുന്ന നല്ല സുഹൃത്തായും മനോജ് കെ ജയന്‍ പല ചിത്രങ്ങളിലും തകര്‍ത്തഭിനയിച്ചിട്ടുണ്ട്.
മണിരത്‌നം സംവിധാനം ചെയ്ത 'ദളപതി' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി മമ്മൂട്ടിയും മനോജ് കെ ജയനും ഒന്നിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെ ചതിക്കുന്ന കഥാപാത്രമാണ് മനോജ് കെ ജയന്‍. മമ്മുക്കയുടെ ഫാന്‍സിനൊന്നും എന്നെ ഇഷ്ടമാകുമായിരുന്നില്ലെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

ദളപതി റിലീസായപ്പോള്‍ ഞാന്‍ എറണാകുളം സരിത തിയേറ്ററില്‍വെച്ചാണ് സിനിമ കാണുന്നത്. മമ്മുക്കയുടെ ഫാന്‍സുകാര്‍ എന്നെ തല്ലിക്കൊന്നില്ലെന്നേയുള്ളു. സിനിമ കഴിഞ്ഞാല്‍ അവരെന്നെ ബാക്കിവെച്ചില്ലെങ്കിലോയെന്ന് ഭയന്ന് സിനിമ തീരുംമുമ്പേ താന്‍ തിയേറ്ററില്‍നിന്നും ഇറങ്ങിപ്പോയെന്ന് മനോജ് കെ ജയന്‍ പറയുന്നു.
പിന്നീട് ഇരുവരും ഒന്നിച്ചഭിനയിച്ചത് 'സുകൃതം' എന്ന ചിത്രത്തിന് വേണ്ടിയാണ്. അതിനുശേഷം ഫാന്റം, വല്യേട്ടന്‍, വജ്രം, മായാവി, ബിഗ്ബി, പഴശ്ശിരാജ, രാജമാണിക്യം. തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
ഞാനും മമ്മുക്കയും കൂടി അഭിനയിച്ച സിനിമകള്‍ അധികവും ഹിറ്റാണ്. അതുകൊണ്ടുതന്നെ മമ്മുക്കയുടെ ഫാന്‍സ് അസോസിയേഷന്റെ ആളുകള്‍ ആ സമയത്തൊക്കെ പതിവായി പറയുമായിരുന്നു, മമ്മുക്കയുമായി മനോജ് ചേട്ടന്‍ സ്ഥിരമായി അഭിനയിക്കണം. എല്ലാ സിനിമയും ഹിറ്റാകുന്നുണ്ട്. ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട് എന്നൊക്കെ- മനോജ് കെ ജയന്‍ പറഞ്ഞു.


Click it and Unblock the Notifications