അമ്മയ്ക്ക് ഉമ്മകള്‍..., ഈ അതിരുകളില്ലാത്ത സ്‌നേഹം അത്ഭുതം; ആശയ്ക്ക് പിറന്നാളാശംസയുമായി കുഞ്ഞാറ്റ
മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട ജോഡികളായിരുന്നു ഉര്‍വശിയും മനോജ് കെ ജയനും. ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും മകള്‍ കുഞ്ഞാറ്റ രണ്ട് പേരുമായും വലിയ സ്‌നേഹം കാത്തു സൂക്ഷിക്കുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം മനോജ് കെ ജയനും ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നത്.
വിവാഹ മോചനത്തിന് ശേഷം മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഈ വിവാഹത്തില്‍ ഒരു മകനുമുണ്ട്. അച്ഛന്‍ മനോജുമായും ഭാര്യ ആശയുമായും കുഞ്ഞാറ്റയ്ക്കും അടുത്ത ബന്ധമാണ് ഉള്ളത്. ആശയെയും തേജലക്ഷ്മി എന്ന കുഞ്ഞാറ്റ അമ്മ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇപ്പോഴിതാ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുഞ്ഞാറ്റ പങ്കുവെച്ച സ്റ്റോറിയാണ് വൈറല്‍ ആകുന്നത്.

'പിറന്നാളാശംസകള്‍ അമ്മ, ഒരു നല്ല ദിവസം ആശംസിക്കുന്നു, അതിരുകളില്ലാതെ എല്ലാവരെയും സ്‌നേഹിക്കാനുള്ള കഴിവ്, അത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഉമ്മ.. ഉമ്മ..ഒത്തിരി സ്‌നേഹം,' എന്നാണ് കുഞ്ഞാറ്റ പങ്കുവെച്ചത്. അടുത്തുള്ള ഒരു സ്റ്റോറിയില്‍ മുത്തശ്ശന്റെ ബെസ്റ്റീയെ ഞങ്ങള്‍ എല്ലാവരും സനേഹിക്കുന്നു എന്നും കുഞ്ഞാറ്റ കുറിച്ചിരിക്കുന്നു. ആ സ്‌റ്റോറിയില്‍ മനോജ് കെ ജയനും കുടുംബവും അച്ഛനുമൊക്കെ ഒപ്പമുള്ള ചിത്രം കുഞ്ഞാറ്റ പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെയാണ് മനോജ് കെ ജയന്റെ അച്ഛന്‍ ഗായകന്‍ കെ ജി ജയന്‍ മരിച്ചത്. ദുഃഖം സഹിക്കാനാവാതെ മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വലിയ പരിഹാസമാണ് ആശയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്നത്. മരണ വാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ ആശ തളര്‍ന്ന് വീണ് കരയുകയായിരുന്നു. തനിക്കിനി അച്ഛനില്ലല്ലോ എന്നെല്ലാം പറഞ്ഞായിരുന്നു ആശ കരഞ്ഞത്.
മനോജ് കെ ജയനും കുഞ്ഞാറ്റയുമെല്ലാം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആശയ്ക്ക് സങ്കടം തടഞ്ഞു നിര്‍ത്താന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോയ്ക്ക് താഴെയാണ് പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നത്.
സംഭവത്തില്‍ പിന്നീട് മനോജ് കെ ജയന്‍ തന്നെ മറുപടി പറയുകയും ചെയ്തിരുന്നു. 15-ാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആശയ്ക്ക് തന്റെ അച്ഛന്‍ അതിലേറെയായിരുന്നു. അവളുടെ കളിതമാശകളും പരിചരണവും സ്നേഹപൂര്‍ണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം. അതൊരിക്കലും ഏതാനും വാക്കുകള്‍ കൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല.

എന്തിലും പരിഹാസവും, പുശ്ചവും കാണുന്ന, എന്തിനെയും വിമര്‍ശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല. എന്റെ കുടുംബത്തില്‍ അവള്‍ ഒരു മരുമകളല്ല. ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി. എന്നാല്‍ ഇത് ഒരു സഹജമായ, ആഴമുള്ള ബന്ധമാണ്. അവള്‍ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവള്‍ മാത്രമാണെന്നും മനോജ് കെ ജയന്‍ പറഞ്ഞിരുന്നു.
പലരും യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയുംഅവഗണിക്കുന്നത് അവള്‍ സഹനശീലയും കരുണാപൂര്‍വ്വവുമായ സ്നേഹമാണ് നല്‍കിയിരുന്നത്. കഴിഞ്ഞ 13 വര്‍ഷക്കാലയളവിലെ പല ചിത്രങ്ങള്‍ക്കും ആ സ്നേഹത്തെ ചൂണ്ടി കാണിയ്ക്കാന്‍ കഴിഞ്ഞേക്കാം എന്നും മനോജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications