For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ സ്വപ്‌നദിവസമാണ്! ഇത്തവണ അത് നഷ്ടമായി! അമ്മയുടെ യോഗത്തെക്കുറിച്ച് മനോജ് കെ ജയന്‍

  |

  താരങ്ങളെല്ലാം അമ്മയുടെ യോഗത്തിന് ഒരുമിക്കാറുണ്ട്. ജൂണ്‍ അവസാനവാരം നടക്കുന്ന യോഗത്തിനിടയിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുമുണ്ട്. നാളുകള്‍ക്ക് ശേഷം കണ്ടെത്തിയതിനെക്കുറിച്ചും ഒരുമിച്ച് സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചുമൊക്കെയായി പലരും തുറന്നുപറയാറുമുണ്ട്.

  അമ്മയുടെ ജനറല്‍ ബോഡി യോഗം നീട്ടിവെക്കുകയാണെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമായതിനാല്‍ ഈ കൂടിച്ചേരല്‍ ഒഴിവാക്കുകയാണെന്നായിരുന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായി സിനിമ-സീരിയല്‍ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നു.

  ലോക് ഡൗണിന് മുന്‍പായി തന്നെ തിയേറ്ററുകള്‍ അടച്ചിട്ടിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു ഒരുവിഭാഗം എത്തിയത്. തമിഴകത്ത് അത്തരത്തിലുള്ള പരീക്ഷണം നടത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അമ്മയുടെ യോഗം മുടങ്ങിയതിനെക്കുറിച്ച് പറഞ്ഞ് മനോജ് കെ ജയന്‍ എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  ജൂണ്‍ 28 ഞങ്ങള്‍ അഭിനേതാക്കളുടെ സ്വപ്‌ന ദിവസമാണ്. കഴിഞ്ഞ 25 വര്‍ഷമായി അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് മുടങ്ങിയിട്ടില്ല. എല്ലാവരേയും മിസ്സ് ചെയ്യുന്നുവെന്നുമായിരുന്നു മനോജ് കെ ജയന്‍ കുറിച്ചത്. അമ്മയുടെ യോഗത്തിനിടയിലെ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള സെല്‍ഫി ചിത്രങ്ങളും മനോജ് കെ ജയന്‍ പോസ്റ്റ് ചെയ്തിരുന്നു.

  നീരജിന്റെ പോസ്റ്റില്‍ അമ്മയ്ക്ക് കത്ത് | Filmibeat Malayalam

  Amma

  ഇഷ്ടപ്പെടുമോന്നറിയില്ല. എന്നാലും പറയാതിരിക്കാനാവില്ല. അമ്മ സംഘടന, ജനറൽ ബോഡി എന്നൊക്കെ കേൾക്കുമ്പോൾ സംഘടനക്ക് പുറത്തു നില്‍ക്കുന്ന മലയാളികൾക്ക് കോമഡിയാണ് മാഷേ. മലയാള സിനിമയിലെ പുഴുക്കുത്തുകൾ തിരിച്ചറിയാനും അവരെ തിരസ്കരിക്കാനുമാവുന്നില്ലെങ്കിൽ ഇതു കൊണ്ട് എന്ത് പ്രയോജനം. മലയാള സിനിമയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് താങ്കളും അറിഞ്ഞു കാണുമല്ലോ. സംഘടനയില്‍പ്പെട്ട ആളുകളോട് പോലും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന മനോഭാവവും മാറേണ്ടതുണ്ട്.

  തുല്യതയിൽ പ്രതിഷേധിച്ച് പുറത്തു പോയ നടിമാർ ഡബ്ലുസിസി രൂപീകരിച്ചില്ലേ? അമ്മ നടിക്കൊപ്പമാണ് എന്നാൽ ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ നേതൃത്വത്തിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക. ജനറൽ ബോഡി കൂടിയില്ലെന്ന് വെച്ച് മലയാള സിനിമക്കും കേരളത്തിനും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇതിന് കീഴിലായി മറുപടിയുമായി മനോജ് കെ ജയന്‍ എത്തിയിരുന്നു. വളരെ ലൈറ്റായി ഒരു പോസ്റ്റ് ഇട്ടതാണ് സുഹൃത്തെ, അതിനെ ഇത്ര സീരിയസാക്കേണ്ടെന്നായിരുന്നു താരത്തിന്‍റെ മറുപടി.

  English summary
  Manoj K Jayans' facebook post about Amma General Body Meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X