സിനിമയില്‍ മനോജ് കെ ജയന്റെ പാട്ട് വീണ്ടും
പാട്ടെന്ന് പറയുന്നത് നടന്‍ മനോജ് കെ ജയനെ സംബന്ധിച്ച് ജീവിതത്തിന്റെ ഭാഗമാണ് കര്‍ണാടകസംഗീതത്തിന്റെ അന്തരീക്ഷത്തില്‍ ജനിച്ച് അതില്‍ത്തന്നെ വളര്‍ന്ന മനോജ് കെ ജയന്‍ തന്റെയുള്ളിലും മികച്ചൊരു ഗായകനുണ്ടെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ ജയവിജന്മാരില്‍ ജയന്റെ മകനായ മനോജ് കെ ജയന്‍ ഇതിന് മുമ്പ് പലവട്ടം പല വേദികളില്‍ തന്റെ ഗാനാലാപന മികവ് തെളിയിച്ച താരമാണ്.
സായ്‌വര്‍ തിരുമേനി എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേയ്‌ക്കെത്തിയ മനോജ് സംഗീതത്തിന് അഭിനയത്തിന്റെയത്ര പ്രാധാന്യം നല്‍കാറില്ല. പലരും പിന്നണിപാടല്‍ ഗൗരവത്തോടെയെടുത്ത് അതില്‍ ശ്രദ്ധയൂന്നണമെന്ന് പറയാറുണ്ടെങ്കിലും മനോജിന് അഭിനിവേശം അല്‍പം കൂടുതലുള്ളത് അഭിനയത്തോട് തന്നെയാണ്. എന്നുവച്ച് സംഗീതത്തെ അതിന്റെ പ്രധാന്യത്തോടെ സമീപിയ്ക്കാതിരിക്കാറുമില്ല.

വലിയൊരു ഇടവേളയ്ക്ക് ശേഷം മനോജ് വീണ്ടും പിന്നണി പാടുകയാണ്. ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലെ താ തക തക എന്നു തുടങ്ങുന്ന പാട്ടാണ് മനോജ് പാടിയിരിക്കുന്നത്. ഈ ഗാനം മനോജ് ആലപിയ്ക്കുന്നതിന്റെ വീഡിയോ ഇതിനകം തന്നെ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്.
വിആര്‍ സന്തോഷ് രചിച്ച വരികള്‍ക്ക് അനില്‍ ജോണ്‍ സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജയറാമും മീര ജാസ്മിനും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രം സുഗീതാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ മനോജ് കെ ജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയറാമിന്റെ കഥാപാത്രവും മനോജിന്റെ കഥാപാത്രവും ഉറ്റസുഹൃത്തുക്കളാണ്. ഈ ബന്ധത്തിന്റെ ഉറപ്പറിയിക്കുന്ന ഒരു ഗാനമാണ് മനോജ് ആലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications











