മമ്മൂട്ടിയ്ക്ക് പഞ്ചാബില്‍ നിന്നൊരു നായിക എത്തുന്നു, മാന്‍സി
മമ്മൂട്ടിയ്ക്ക് നായികയായി ഒത്തിരി അന്യഭാഷ നടിമാര്‍ മലയാളത്തിലെത്തിയിട്ടുണ്ട്. അങ്ങനെ ഒടുവിലെത്തിയത് മംഗ്ലീഷ് എന്ന ചിത്രത്തിന് വേണ്ടി കരോലിന്‍ ബെക്കാണ്. ഇപ്പോഴിതാ മറ്റൊരു അന്യഭാഷ നടികൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുന്നു.
പഞ്ചാബി നടിയായ മാന്‍സി ശര്‍മ്മയ്ക്കാണ് മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ അവസരം ലഭിച്ചിരിയ്ക്കുന്നത്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ചാ ദിന്‍ എന്ന ചിത്രത്തിലാണ് മാന്‍സി മമ്മൂട്ടിയുടെ നായികയാകുന്നത്.

മലയാളം വളരെ കടുപ്പമുള്ള ഭാഷയാണെന്നും, എന്നാല്‍ അക്കാരണത്തെ ചൊല്ലി ഇത്രയും വലിയ ഓഫര്‍ നിരസിക്കാന്‍ താന്‍ തയ്യാറല്ലെന്നും നടി പറയുന്നു. മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ എത്തുന്നതിന്റെ സന്തോഷവും നടി മറച്ചു വച്ചില്ല.
ശീതല്‍ എന്ന ഝാര്‍ഖണ്ഡുകാരിയുടെ വേഷത്തിലാണ് മാന്‍സി എത്തുന്നത്. മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തെ വിവാഹം കഴിച്ച് ദമ്പതികള്‍ കേരളത്തിലേക്ക് താമസം മാറുന്നു. പിന്നീട് കേരളത്തില്‍ ജീവിയ്ക്കാന്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് കഥ.
ചിത്രത്തില്‍ താന്‍ അവതരിപ്പിയ്ക്കുന്ന ശീതള്‍ ഗര്‍ഭിണിയാണെന്നും മാന്‍സി പറഞ്ഞു. ചിത്രത്തില്‍ മുഴുനീളം ഡ്യൂപ്ലിക്കേറ്റ് വയറ് വയ്ക്കുന്നണ്ടത്രെ. വളരെ പ്രയാസമുള്ളതും എന്നാല്‍ വെല്ലുവിളിയുയര്‍ത്തുന്നതുമായ കഥാപാത്രമാണ് ശീതളെന്ന് മാന്‍സി പറയുന്നു.
ജുഗാദി ഡോട്ട് കോം എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് മാന്‍സി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. വൈകാതെ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. അത് കൂടാതെ ഫിറോസ് ഖാന്‍ നായകനാകുന്ന മറ്റൊരു പഞ്ചാബി ചിത്രത്തിലും നടി കരാറൊപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications











