തൃഷയടക്കമുള്ളവര്‍ ഒരു കോടി വീതം തരണം! മാനനഷ്ടക്കേസുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍ വീണ്ടും രംഗത്ത്

തെന്നിന്ത്യന്‍ നടന്‍ മന്‍സൂര്‍ അലിയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അടുത്തിടെ ഉയര്‍ന്ന് വന്നത്. നടി തൃഷയെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടനെതിരെ ഗുരുതരമായ ആക്ഷേപം ഉയര്‍ന്ന് വന്നത്. സിനിമാ മേഖലയില്‍ നിന്നടക്കം പ്രമുഖര്‍ താരത്തിനെതിരെ വന്നതും ശ്രദ്ധേയമായിരുന്നു.

ഒരു അഭിമുഖത്തില്‍ മന്‍സൂര്‍ അലി പറഞ്ഞ കാര്യങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായിട്ടും നടന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃഷയടക്കമുള്ളവര്‍ക്കെതിരെ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നടനിപ്പോള്‍.

 trisha-mansoor

നടി തൃഷയുടെ ഏറ്റവും പുതിയ സിനിമയായ ലിയോ യില്‍ മന്‍സൂര്‍ അലി ഖാനും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിന് പോയ സമയത്തെ ചില കാര്യങ്ങളെ പറ്റിയാണ് നടന്‍ പറഞ്ഞത്. ചിത്രത്തിലെ നായികയായ തൃഷയുടെ കൂടെ ബെഡ് റൂം സീന്‍ ഇല്ലെന്നും ഒരു റേപ്പ് സീന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് പോലും ഇല്ലായിരുന്നു എന്നുമാണ് അഭിമുഖത്തിനിടെ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.

'ലിയോ സിനിമയില്‍ തൃഷയ്‌ക്കൊപ്പം അഭിനയിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അതില്‍ തനിക്കൊരു ബെഡ്റൂം സീനെങ്കിലും ഉണ്ടാകുമെന്നാണ് കരുതിയത്. എന്റെ മറ്റ് സിനിമകളില്‍ നടിമാരെ ബെഡ്റൂമിലേക്ക് കൊണ്ടുപോയത് പോലെ തൃഷയെയും കൊണ്ട് പോകാന്‍ സാധിക്കുമെന്ന് കരുതി. ഞാന്‍ ഒരുപാട് ബലാത്സംഗ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്, അതെനിക്ക് പുതിയ കാര്യമല്ല. എന്നാല്‍ കാശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റില്‍വെച്ച് ഇവര്‍ തൃഷയെ എനിക്കൊന്ന് കാണിച്ച് തരിക പോലും ചെയ്തിട്ടില്ലെന്നുമാണ്', മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷമായി വിമര്‍ശിച്ച് തൃഷയും രംഗത്ത് വന്നു. ഇനി മന്‍സൂര്‍ അലിയുടെ കൂടെ സിനിമയില്‍ അഭിനയിക്കില്ലെന്നും അദ്ദേഹത്തിന്റെ പ്രതികരണം മോശമായി പോയെന്നും നടി പറഞ്ഞിരുന്നു. പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ്, ചിരഞ്ജീവി, നടി ഖുശ്ബു തുടങ്ങി സിനിമയിലെ പ്രമുഖ താരങ്ങളടക്കം മന്‍സൂര്‍ അലിയ്‌ക്കെതിരെ രംഗത്ത് വന്നു.

 trisha-mansoor

തന്റെ വാക്കുകള്‍ മോശമായി ചിത്രീകരിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് മന്‍സൂര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ താന്‍ അദ്ദേഹത്തോട് ക്ഷമിച്ചെന്നും തൃഷ വ്യക്തമാക്കി. സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുതിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ താല്‍ര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ വീണ്ടും തൃഷയടക്കമുള്ളവര്‍ക്കെതിരെ നടന്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തൃഷയ്ക്ക് പുറമേ നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുശ്ബു, തെലുങ്ക് താരം ചിരഞ്ജീവി എന്നിവര്‍ക്കെതിരെയാണ് കേസ്.

മൂവരും ഒരു കോടി രൂപ വീതം തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തതിരിക്കുന്നത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും തന്റെ അഭിമുഖത്തിന്റെ വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് നടന്റെ ഹര്‍ജിയിലെ ആരോപണം.

നടിയോട് മാപ്പ് പറയുകയും തൃഷ ക്ഷമിക്കുകയും ചെയ്തതോടെ ഈ പ്രശ്‌നം തീര്‍ന്നുവെന്നാണ് എല്ലാവരും കരുതിയതെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ക്ക് നടന്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

More from Filmibeat

Read more about: trisha തൃഷ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X