പാര്‍വതിയെ നായികയാക്കിയാല്‍ നീ തീര്‍ന്നെടാ...! തനിക്ക് വന്ന ഭീഷണി സന്ദേശം വെളിപ്പെടുത്തി മനു അശോകന്‍
നടി പാര്‍വ്വതിയുടെ ഉയരെ ഇക്കൊല്ലം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നാണ്. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. പാര്‍വ്വതിയുടെ പ്രകടനം കൊണ്ടും പ്രമേയപരമായുമാണ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമ കഴിഞ്ഞ ദിവസം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം നടന്ന മുഖാമുഖം പരിപാടിയില്‍ സംവിധായകന്‍ മനു അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

ഉയരെയില്‍ പാര്‍വതിയെ നായികയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. നീ തീര്‍ന്നെടാ എന്നായിരുന്നു സന്ദേശം. അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്ന മറുപടി താന്‍ നല്‍കിയതായും മനു പറയുന്നു. പാര്‍വതിയല്ലാതെ മറ്റൊരാളെ ഉയരെയില്‍ നായികയാക്കാന്‍ യോജിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞു. ചലച്ചിത്ര മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
മനു അശോകന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഉയരെ. ചിത്രത്തില്‍ പാര്‍വ്വതിക്കൊപ്പം ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബോബി സഞ്ജയുടെ തിരക്കഥയിലാണ് ചിത്രമൊരുക്കിയിരുന്നത്. സിദ്ധിഖും ഉയരെയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.


Click it and Unblock the Notifications











