twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി അന്നത്തേക്കാളും ചെറുപ്പമായി, മനു അങ്കിളിലെ ബാലതാരത്തിനൊപ്പമുള്ള ചിത്രം വൈറലാവുന്നു

    |

    മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു മനു അങ്കിള്‍. തിരക്കഥാകൃത്തായി കഴിവ് തെളിയിച്ച ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ആദ്യ സിനിമ കൂടിയായിരുന്നു ഇത്. കുട്ടികള്‍ക്ക് വേണ്ടിയൊരുക്കിയ ചിത്രത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. കുട്ടികളുമായി ചങ്ങാത്തം കൂടുന്നതിന് വേണ്ടിയായിരുന്നു മോഹന്‍ലാലും ചിത്രത്തിലേക്ക് എത്തിയത്. തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഈ ചിത്രത്തിനായി ഓടിയെത്തുകയായിരുന്നു.

    എസ് ഐ മിന്നല്‍ പ്രതാപനെന്ന കഥാപാത്രത്തെയായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള പോലീസ് കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. കുര്യച്ചനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലോതറായിരുന്നു. ലോതറിന്റെ ഇപ്പോഴത്തെ രൂപത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. കുര്യച്ചന്റെ ലേറ്റസ്റ്റ് അഭിമുഖവും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കുമൊപ്പം അഭിനയിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്.

     മനു അങ്കിളിലേക്ക്

    മനു അങ്കിളിലേക്ക്

    സൈക്കിൾ ചവിട്ടാൻ അറിയാവുന്ന കുട്ടികളെ വേണമെന്ന പരസ്യം കണ്ടായിരുന്നു ലോതര്‍ ഓഡിഷനായെത്തിയത്. അങ്ങനെയാണ് മനു അങ്കിളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഇപ്പോഴും മമ്മൂട്ടിയെ കണ്ടാൽ ഓടിച്ചെന്ന് സംസാരിക്കുമെന്നും അദ്ദേഹം തിരിച്ചറിയാറുണ്ടെന്നും താരം പറയുന്നു.

    ആദ്യ സിനിമയില്‍

    ആദ്യ സിനിമയില്‍

    മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി എന്നിങ്ങനെ ആദ്യ സിനിമയിൽ തന്നെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും പിന്നീട് സിനിമ തന്റെ മേഖലയായി കുര്യച്ചൻ കണ്ടില്ല. അന്ന് കൊല്ലത്ത് ഷൂട്ടിങ് പുരോഗമിക്കുമ്പോൾ സുരേഷ്ഗോപി തന്റെ കാറില്‍ കുട്ടികളെയെല്ലാം ബീച്ചിലേക്ക് കൊണ്ടുപോയിരുന്നു. അതൊക്കെ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്.

    താല്‍പര്യമില്ലായിരുന്നു

    താല്‍പര്യമില്ലായിരുന്നു

    വല്യ താൽപര്യമൊന്നുമില്ലാതെയാണ് അന്ന് സിനിമയിലഭിനിയക്കാൻ എത്തിയത്. അച്ഛന്റെ കൂടെ എറണാകുളത്ത് നിന്ന് കോട്ടയം വരാമെന്ന് കരുതിയതല്ലാതെ വേറൊന്നും ഓർത്തിരുന്നില്ല. ആദ്യത്തെ സെറ്റ് ഓഡിഷന് ശേഷം അവസാനം സൈക്കിളോടിക്കാനറിയാമോന്നു ചോദിച്ചിരുന്നു. അങ്ങനെ സെക്കളോടിപ്പിച്ച് നോക്കിയിട്ട്, നേരെ അഭിനയിക്കാൻ വരാനുള്ള ഡേറ്റ് പറയുകയായിരുന്നുവെന്നും ലോതര്‍ പറയുന്നു.

     ഫാന്‍റമെന്ന വിളി

    ഫാന്‍റമെന്ന വിളി

    സിനിമയിലെ ആദ്യത്തെ ഷോട്ട് ഉറങ്ങുന്നതായിരുന്നു അതുകൊണ്ട് പേടിച്ചില്ല. പക്ഷേ, പിന്നീട് എടുത്തത് സ്റ്റെപ്പിൽ നിന്നെന്തോ ഇറങ്ങി വരുന്ന ഷോട്ടാണ്. അത് എടുത്തു വന്നപ്പോൾ , ധാരാളം ഷോട്ടുകൾ വേണ്ടിവന്നിരുന്നു. അപ്പൊ നന്നായി പേടിച്ചെങ്കിലും എല്ലാവരും തന്ന ധൈര്യത്തിൽ മുന്നോട്ട് പോയി. അന്ന് സിനിമയ്ക്ക് ശേഷം സ്കൂളിലും ഇപ്പോളും ആളുകളെന്നെ ഫാൻറം എന്ന് വിളിക്കാറുണ്ടെന്നും, അതിൽ അത്ഭുതം തോന്നാറുണ്ടെന്നും താരം ഒരഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു.

    വൈറല്‍ ഫോട്ടോയെക്കുറിച്ചുള്ള കുറിപ്പ്

    വൈറല്‍ ഫോട്ടോയെക്കുറിച്ചുള്ള കുറിപ്പ്

    കുര്യച്ചന്‍ ചാക്കോ എന്ന വ്യക്തിയെ മോശമാക്കിയതാണ് എന്ന് ആര്‍ക്കും തോന്നേണ്ടതില്ല .അദ്ദേഹം ഒരു സാധാരക്കാരനും സ്വാഭാവിക ജീവിത രീതി നയിക്കുന്നയാളുമാണ്, ഒരു മൂവി പ്രഫഷണലല്ല എന്നാല്‍ മൂവി പ്രൊഫഷണലായ മമ്മൂട്ടി തന്റെ ശരീരത്തില്‍ അതാത് കാലങ്ങളില്‍ വരുത്തുന്ന നിയന്ത്രണം ശ്രദ്ധിക്കാവുന്നതാണ്.അത് ശ്ലാഘനീയവുമാണ്. അതാണ് ഫണ്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പോസ്റ്റ് ഉദ്ദേശിക്കുന്നത്. ഇനി ഫണ്‍ എലമെന്റ് എന്താണെന്നു വച്ചാല്‍ മേല്‍ പറഞ്ഞ കാലഘട്ടത്തിന്റെ വ്യത്യാസം ആളുകളില്‍ ഉണ്ടാക്കാവുന്ന മാറ്റമാണ്. അതായത് സിനിമയില്‍ ഒരു സമയത്ത് മക്കള്‍ ആയവര്‍ക്ക് പിന്നിട് സഹോദരനും പിതാവും വരെ ആകാം എന്നുള്ളതെന്നുമായിരുന്നു ഒരാള്‍ കുറിച്ചത്.

    English summary
    Manu Uncle movie fame Lother about his working experience with Mammootty, Mohanlal and Suresh Gopi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X