»   » എന്നെ ട്രാന്‍സ്‌ജെന്ററായി കാണുന്നവരുണ്ട്, പുരുഷന്മാരുമായി ഡേറ്റ് ചെയ്തതിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

എന്നെ ട്രാന്‍സ്‌ജെന്ററായി കാണുന്നവരുണ്ട്, പുരുഷന്മാരുമായി ഡേറ്റ് ചെയ്തതിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു കാലത്ത് മലയാള ടെലിവിഷന്‍ ആങ്കറിങ് ലോകത്തെ റാണിയായിരുന്നു രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന് പറഞ്ഞാല്‍ രഞ്ജിനി ഹരിദാസും, രഞ്ജിനി ഹരിദാസ് എന്ന് പറഞ്ഞാല്‍ ഐഡിയ സ്റ്റാര്‍ സിംഗറും ഉള്ള ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ അവതാരകയും രഞ്ജിനിയായിരുന്നു.

രഞ്ജിനി ഹരിദാസിനെ പുറത്താക്കിയതാര്, സ്റ്റേജ് ഷോയുമില്ല.. ടെലിവിഷനുമില്ല.. രഞ്ജിനി എവിടെ?

രഞ്ജിനിയെ എതിര്‍ക്കുന്നവരും താരത്തെ ആരാധിച്ചിരുന്നു എന്നതാണ് മറ്റൊരു നഗ്നസത്യം. എന്നാല്‍ പെട്ടന്നാണ് രഞ്ജിനി ഇന്റസ്ട്രിയില്‍ നിന്നും ഔട്ടായത്. ഏഷ്യനെറ്റ് ചാനലില്‍ നിന്ന് ഫഌവേഴ്‌സ് ചാനലിലേക്ക് ചേക്കേറി. തുടര്‍ന്ന് എങ്ങുമില്ലാതെയായി. ഇപ്പോള്‍ ചില സ്‌റ്റേജ് ഷോകളില്‍ അപൂര്‍വ്വമായി മാത്രമേ രഞ്ജിനിയെ കാണാന്‍ കഴിയാറുള്ളൂ..

എല്ലാം ശരിയാവും

എന്നാലും രഞ്ജിനിയുടെ ആത്മവിശ്വാസമൊന്നും ചോര്‍ന്നിട്ടില്ല. എല്ലാം ശരിയാവും എന്ന് തന്നെയാണ് രഞ്ജിനി ഇപ്പോഴും വിശ്വസിയ്ക്കുന്നത്. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റിന്റെ പരിമിതികളാണിതെന്നാണ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ രഞ്ജിനി പറഞ്ഞത്.

ഞാന്‍ പുരുഷ വിരോധിയല്ല

എന്നെ പലരും കാണുന്നത് ഒരു പുരുഷ വിരോധിയായിട്ടാണ്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെല്ലാം ആണ്‍ കുട്ടികളാണ്. ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ല എന്ന് രഞ്ജിനി പറഞ്ഞു.

വിവാഹം എപ്പോള്‍

ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് രഞ്ജിനി വെളിപ്പെടുത്തി.

ഞാന്‍ ട്രാന്‍സ്‌ജെന്ററാണെന്ന്

എന്നെ ട്രാന്‍സ്‌ജെന്ററായി കാണുന്നവരുണ്ട് എന്ന് രഞ്ജിനി പറയുന്നു. സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്റേഴ്‌സിന്റെയും മൃഗങ്ങളുടെയും കാര്യത്തില്‍ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഒത്തിരി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതോടെ ഞാന്‍ ട്രാന്‍സ്‌ജെന്ററായി. മനുഷ്യത്വത്തിന് മുന്നില്‍ ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്ന് രഞ്ജിനി പറയുന്നു.

പട്ടി സ്‌നേഹം

കുട്ടിക്കാലത്ത് അച്ഛന് തെരുവില്‍ നിന്ന് കിട്ടിയ പോമേറിയന്‍ പട്ടിയെ വീട്ടില്‍ കൊണ്ടു വന്നതോടെയാണ് രഞ്ജിനിയ്ക്ക് പട്ടിപ്രേമം തുടങ്ങിയത്. അച്ഛന്‍ മരിച്ച് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ആ പട്ടിയും മരിച്ചു. അതിന് ശേഷം രഞ്ജിനി പെറ്റ്‌സിനെ വളര്‍ത്തിയിട്ടില്ലത്രെ. പിന്നീട് രഞ്ജിനി ജോലി ആവശ്യത്തിന് പുറത്തേക്ക് വന്നപ്പോള്‍ അമ്മ ഒറ്റയ്ക്കായപ്പോഴാണ് വീണ്ടും പെറ്റ്‌സിനെ വളര്‍ത്താന്‍ തുടങ്ങിയത്.

English summary
Many are think that i am a transgender says Ranjini Haridas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam