»   » പലരും എന്നെ പ്രണയിച്ചു എന്ന് ഭാഗ്യലക്ഷ്മി, അവരിലാരെയെങ്കിലും തിരിച്ച് പ്രണയിച്ചോ...

പലരും എന്നെ പ്രണയിച്ചു എന്ന് ഭാഗ്യലക്ഷ്മി, അവരിലാരെയെങ്കിലും തിരിച്ച് പ്രണയിച്ചോ...

By: Rohini
Subscribe to Filmibeat Malayalam

ഒരു മുത്തശ്ശി ഗദ, പാവ എന്നീ ചിത്രങ്ങളിലൂടെ ഇപ്പോഴാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്. ശാലീന സൗന്ദര്യമുള്ള ഭാഗ്യലക്ഷ്മി കുറച്ചൂടെ നേരത്തെ സിനിമയിലെത്തേണ്ടതായിരുന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനെതിരെ ഭാഗ്യ ലക്ഷ്മി; ഇവരാരും മദ്യം വാങ്ങാന്‍ ക്യു നില്‍ക്കുന്നവരല്ല, അനുഭവിച്ചാലേ അറിയൂ..

സിനിമയില്‍ അഭിനയിക്കണം എന്ന് മാത്രമല്ല, പലരും തന്നെ പ്രണയിക്കുന്നതായി പറഞ്ഞിട്ടുണ്ട് എന്നും ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തുന്നു. പക്ഷെ നേരിട്ട് പറയാന്‍ പലരും മടിച്ചുവത്രെ.

പലരും പറഞ്ഞു

പലപ്പോഴും നിങ്ങളോട് ഐ ലവ് യു എന്ന് പറയാന്‍ തോന്നിയിട്ടുണ്ട് എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് ഭാഗ്യ ലക്ഷ്മി. പക്ഷെ പറഞ്ഞാല്‍ അടി കിട്ടുമോ എന്ന പേടി കാരണം പറഞ്ഞില്ലത്രെ.

പ്രണയിച്ചോളൂ

നിങ്ങള്‍ എത്രവേണമെങ്കിലും തന്നെ പ്രണയിച്ചോളൂ എന്നാണ് അവരോട് ഭാഗ്യ ലക്ഷ്മി പറഞ്ഞിട്ടുള്ളത്. പക്ഷെ തിരിച്ച് പ്രണയിക്കണം എന്ന് ആവശ്യപ്പെടരുത്.

ഭാഗ്യ ലക്ഷ്മി പ്രണയിച്ചില്ലേ

ഒരാളോട് പ്രണയിക്കരുത് എന്ന് പറയാന്‍ എനിക്കെന്ത് അധികാരം. എനിക്ക് തോന്നുന്ന ഒരാളെ ഞാന്‍ ചിലപ്പോള്‍ തിരിച്ചു പ്രണയിച്ചു എന്നിരിയ്ക്കും. വ്യക്തികളെ മാത്രമല്ല, പുസ്തകങ്ങളെയും യാത്രയുമൊക്കെ പ്രണയിക്കാമല്ലോ എന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്.

എനിക്ക് പ്രണയം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സൈന്റിസ്റ്റ് ജീവിതത്തോടാണ് ഏറ്റവും കൂടുതല്‍ പ്രണയം ഉണ്ടാകേണ്ടത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് എന്നും, ജീവിതത്തോടാണ് എനിക്ക് പ്രണയമെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

English summary
Many have proposed me, says Bhagyalakshmi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam