ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

By Aswathi

മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില കഥാപാത്രങ്ങളെ വളരെ സൂക്ഷ്മമായി വിന്യസിപ്പിച്ച് പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് ഗീതാഞ്ജലി. പഴയെ കഥാപാത്രങ്ങളെ പുനര്‍ജനിപ്പിക്കുന്നതോടൊപ്പം ഒത്തിരി പുതിയ ആള്‍ക്കാരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അതില്‍ ഏറ്റവും പ്രാധാന്യം കൊച്ചിന്‍ ഹനീഫയുടെ ഇരട്ടകള്‍ ആദ്യമായി ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ്. ഹരിശ്രീ അശോകന്‍ ആദ്യമായി പ്രിയന്‍ ചിത്രത്തിലെത്താനും ഗീതാഞ്ജലി വഴിയൊരുക്കി. സിദ്ധിക്കാണ് ഗീതാഞ്ജലിയെ സംബന്ധിച്ച് മറ്റൊരു പുതുമുഖം. മേനകയുടെ മകളും ഗീതാഞ്ജലിയില്‍ അഭിനയിക്കുന്നുണ്ട്.

ഗീതാഞ്ജലി

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഗീതാഞ്ജലി എത്തുന്നത്. ഹൊററിനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.

ഈ കൂട്ടു കെട്ട്

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

മോഹന്‍ ലാലും പ്രിയദര്‍ശനും ഒന്നിക്കുകയാണെങ്കില്‍ ആരാധകരെ സംബന്ധിച്ച് അതൊരു ഉത്സവം തന്നെയാണ്.

മോഹന്‍ ലാല്‍

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

ഭ്രാന്താണെങ്കിലും ബാധകേറിയതാണങ്കിലും എന്തും ചികിത്സിച്ച് മാറ്റാന്‍ ഡോ. സണ്ണി ജോസഫായിതന്നെ മോഹന്‍ലാല്‍ ഗീതാഞ്ജലിയിലെത്തും.

ഇന്നസെന്റ്

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഇന്നസെന്റ് തിരിച്ചുവരുന്നത് ഗീതാഞ്ജലിയിലൂടെയാണ്.ബാസുരെയുടെ ഭര്‍ത്താവ് ഉണ്ണിത്താനായി ഇത്തവണയും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഇന്നസെന്റെത്തുമെന്ന് സാരം.

സിദ്ധിഖ്

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

സിദ്ധിഖ് ഗീതാഞ്ജലിയെ സംബന്ധിച്ച് പുതുമുഖമാണ്. മണിച്ചിത്രത്താഴില്‍ അഭിനയിച്ചിട്ടില്ലാത്ത സിദ്ധിഖിന് മികച്ചൊരു റോളാണ് ഗീതാഞ്ജലിയില്‍

ഗണേഷ് കുമാര്‍

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും തന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ ദാസപ്പന്‍ കുട്ടിയായി കെബി ഗണേഷ് കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഹരിശ്രീ അശോകന്‍

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

പ്രിയദര്‍ശന്റെ ചിത്രത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഹരിശ്രീ അശോകന്‍ ഗീതാഞ്ജലിയിലൂടെ ആ ആഗ്രഹം നിറവേറ്റുന്നു.

ഒരുങ്ങുമ്പോള്‍

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

മണിച്ചിത്രത്താഴ് എന്ന മികച്ച ചിത്രത്തിലെ കഥാപാത്രങ്ങളെ പുനര്‍ ജനിപ്പിക്കുമ്പോള്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രിയദര്‍ശന്‍ പറയുന്നു

 പശ്ചാത്തലം

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

പേടിപ്പിക്കാന്‍ മാത്രമല്ല, ചിരിപ്പിക്കാന്‍ കൂടെ വേണ്ടിയാണ് ഗീതാഞ്ജലി എത്തുന്നത്.

ശോഭന

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

ഗംഗയിലെ നാഗവല്ലിയായി ശോഭനയ്ക്ക ദേശീയ പുരസ്‌കാരം വരെ നേടിക്കൊടുത്ത ചിത്രമായിരുന്നു മണിച്ചിത്രത്താഴ്

 കീര്‍ത്തി മേനക

ഗീതാഞ്ജലിയില്‍ എത്തിയ പുതിയ താരങ്ങള്‍

മേനകയുടെ മകള്‍ കീര്‍ത്തി മേനക ഡബ്ള്‍ റോളിലെത്തുന്നതും ഗീതാഞ്ജലിയിലൂടെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X