തെന്നിന്ത്യന്‍ താരം മന്യ വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ താര സുന്ദരി മന്യ വിവാഹിതയാകുന്നു. അമേരിക്കയിലെ റി ഇന്‍ഷ്വറന്‍സ് കമ്പനി വൈസ് പ്രസിഡന്റായ സത്യ പട്ടേലാണ് ഈ താര സുന്ദരിയുടെ വരന്‍.
മെയ് 31ന് ചിക്കാഗോയിലാണ് വിവാഹം. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ മന്യ നായികയായി അഭിനയിച്ചിട്ടുണ്ട്.
ലോഹിതദാസ് ദിലീപിനെ നായകനാക്കി ഒരുക്കിയ ജോക്കറിലൂടെയായിരുന്നു മന്യയുടെ മലയാളത്തിലെ അരങ്ങേറ്റം.
തുടര്‍ന്ന് അപരിചിതന്‍, വണ്‍മാന്‍ ഷോ, കുഞ്ഞിക്കൂനന്‍ എന്നി മലയാള ചിത്രങ്ങളിലും അമ്പി, പ്രീതി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളായിരുന്നു കൈകാര്യം ചെയ്‌തത്.


Click it and Unblock the Notifications