മോഹന്‍ലാലിന്‍റെ എല്ലാ കാര്യങ്ങളിലും കാണാം! അധികമാരും അറിയാത്ത കാര്യത്തെക്കുറിച്ച് മണിയന്‍പിള്ള രാജു!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെയാണ് തുടങ്ങിയതെങ്കിലും ആദ്യം റിലീസ് ചെയ്ത ചിത്രം മഞ്ഞില്‍വിരിഞ്ഞ പൂവായിരുന്നു. നരേന്ദ്രനെന്ന വില്ലനായുള്ള ആ വരവ് 4 പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. അടുത്തിടെയായിരുന്നു അദ്ദേഹം 60ാം പിറന്നാളാഘോഷിച്ചത്.

സിനിമാലോകവും ആരാധകരുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു. അഭിനയത്തിന് പിന്നാലെ സംവിധായകനാവുന്നതിനെക്കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ത്രീഡി ചിത്രമായാണ് ബറോസ് ഒരുക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

സിനിമയും അഭിനയവും സംവിധാനവുമൊക്കെ മനസ്സിലേറ്റി നടന്നിരുന്ന തിരുവനന്തപുരത്തെ സുഹൃദ് സംഘത്തിലെ പ്രധാനികളിലൊരാളായിരുന്നു മോഹന്‍ലാല്‍. മോഡല്‍ സ്‌കൂളില്‍ നിന്ന് തുടങ്ങിയ ആ സൗഹൃദം ഇന്നും അവര്‍ അതേ പോലെ നിലനിര്‍ത്തുന്നുണ്ട്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയപ്പോഴും ലാലു പഴയ ലാലു തന്നെയാണെന്ന് സുഹൃത്തുക്കളെല്ലാം പറഞ്ഞിരുന്നു.

Mohanlal

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് മണിയന്‍പിള്ള രാജു. അന്നത്തെ ആറാം ക്ലാസുകാരന്‍ പയ്യന്‍ തന്നെയാണ് ലാലുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ഭക്ഷണപ്രിയനാണ് മോഹന്‍ലാല്‍. ഡയറ്റൊന്നും അദ്ദേഹം നോക്കാറില്ല. സിനിമാനടനാണ്, വയറുചാടുമെന്നുള്ള വിചാരങ്ങളൊന്നും ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടാല്‍ ഉണ്ടാവില്ല. അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും. വേറൊരാള്‍ക്ക് അതിലുണ്ണാം. അത്രയ്ക്ക് വൃത്തിയായാണ് ഭക്ഷണം കഴിക്കുന്നത്.

Mohanlal

അത് പുള്ളിയുടെ എല്ലാ കാര്യങ്ങളിലും ആ വൃത്തി പ്രകടമാണ്. ഗംഭീര കൈയ്യക്ഷരമാണ്. നമ്മള്‍ സ്പീഡില്‍ പറഞ്ഞാല്‍ അതേ കൈയ്യക്ഷരം തിരിച്ചും എഴുതും. അതിനുള്ള കഴിവുണ്ട്. പാചകം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഞാന്‍ അതുണ്ടാക്കി, ഇതുണ്ടാക്കി എന്നൊക്കെ പറയാറുണ്ട്. വീട്ടില്‍ കുക്കിങ്ങാണ്. സുഹൃത്തുക്കളെയൊക്കെ വിളിച്ച് നല്ല സദ്യയൊക്കെ തരും.

പുറത്തൊക്കെ പോയാല്‍ വ്യത്യസ്തമായ ഭക്ഷണങ്ങളെല്ലാം വാങ്ങിച്ച് കഴിക്കും പുള്ളി, എല്ലാവരേയും കഴിപ്പിക്കുകയും ചെയ്യും. കുക്ക് ചെയ്യാന്‍ ഏറെയിഷ്ടമാണ്. മുന്‍പ് ഉരുളയൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ സാമ്പാറും തോരനും മോരനുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും. അതൊക്കെയൊരു കാലം, അതേക്കുറിച്ചൊക്കെ ഓര്‍ക്കാറുണ്ട്. ഇത്രയും വലിയ നടനായിട്ടും ഒരു ഭാവവ്യത്യാസവുമില്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന്‍ തന്നെയാണ് ഇപ്പോഴുമെന്നും മണിയന്‍പിള്ള രാജു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X